Header Ads

ad728
  • Breaking News

    കേരളത്തില്‍ പുതിയ വോട്ടിന് ഇനി 'ഫോം 6' മാത്രം; ഡിക്ലറേഷന്‍ ഫോം നീക്കി


    കേരളമടക്കം എസ്ഐആർ കഴിഞ്ഞ സംസ്ഥാനങ്ങളിൽ പുതിയ വോട്ടറാകാൻ അപേക്ഷിക്കുന്നവർക്ക് ഇനി അപേക്ഷയ്ക്കൊപ്പം 'അധിക സത്യവാങ്മൂലം' (ഡിക്ലറേഷൻ ഫോം) നൽകേണ്ട വോട്ടേഴ്സ‌് പോർട്ടലിൽ നിന്ന് ഡിക്ലറേഷൻ ഫോം ഒഴിവാക്കി. 'ഫോം 6' ചട്ടപ്രകാരം ഭേദഗതി ചെയ്യാതെ കമ്മിഷൻ സ്വന്തം നിലയ്ക്ക് അതിനൊപ്പം ഡിക്ലറേഷൻ ഫോം കൂടി ഉൾപ്പെടുത്തിയതിനെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മിഷണർമാർ വിയോജനക്കുറിപ്പെഴുതിയത്

    എസ്ഐആർ അവസാനിച്ചശേഷവും പുതിയ വോട്ടറാകാൻ അപേക്ഷ നൽകുന്നവർ എസ്ഐആർ നടപടികൾക്ക് വിധേയമാകേണ്ട സ്‌ഥിതിയാണ് ഇതോടെ ഒഴിവായത്. എസ്ഐആർ നടക്കാത്ത സമയത്ത് 'ഫോം 6' മാത്രം മതിയെന്നാണ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കമ്മിഷൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഫലത്തിൽ കേരളത്തിൽ പുതിയ വോട്ടറായി അപേക്ഷിക്കുന്നവർ ഇനി 'ഫോം 6' മാത്രം നൽകിയാൽ മതി.

    അതേസമയം, എസ്ഐആർ പുരോഗമിക്കുന്ന ഡൽഹിയടക്കമുള്ള 13 സംസ്ഥാനങ്ങളിൽ ഡിക്ലറേഷൻ ഫോം നിലവിൽ നൽകണം.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728