Header Ads

ad728
  • Breaking News

    ഹലോ... കേരളം മൊബൈല്‍ ഫോണില്‍ സംസാരിച്ച്‌ തുടങ്ങിയിട്ട് 30 വയസ്!


    _ഇന്ന് സെപ്റ്റംബർ 17, ഈ ദിവസത്തിനൊരു പ്രത്യേകതയുണ്ട്. കേരളത്തിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ വിളിക്ക് ഇന്ന് 30 വയസ് തികഞ്ഞിരിക്കുകയാണ്._

    _അന്നുവരെ ലാൻഡ് ഫോണുകള്‍ മാത്രം ഉപയോഗിച്ചിരുന്ന മലയാളികള്‍ക്കിടയിലേക്ക് മൊബൈല്‍ എന്നൊരു വിസ്മയം അവതരിപ്പിക്കപ്പെട്ട ദിനമാണിന്ന്._

    _ഇപ്പോള്‍ എല്ലാവരുടെയും കൈകളില്‍ സർവ വിജ്ഞാനശേഖരവുമായിരിക്കുന്ന സ്മാർട്ട്ഫോണും മലയാള സാഹിത്യവുമായുള്ള ബന്ധം വളരെ വലുതാണ്. അതെ, കേരളത്തിലെ ആദ്യത്തെ ഫോണ്‍ ഉദ്ഘാടനം ചെയ്തത് ജ്ഞാനപീഠ പുരസ്കാരം നേടിയ മൂന്നാമത്തെ മലയാളിയും ഒരേയൊരു ആലപ്പുഴക്കാരനുമായ തകഴി ശിവശങ്കരപ്പിള്ളയാണ്. 1996 സെപ്റ്റംബർ 17നാണ് കേരളത്തിലേക്ക് ആദ്യ മൊബൈല്‍ കോള്‍ എത്തിയത്. എസ്കോടെലിന്റെ മൊബൈല്‍ സേവനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് തകഴി ശിവശങ്കരപ്പിള്ളയാണ്. എറണാകുളം ഹോട്ടല്‍ അവന്യൂ റീജന്റില്‍ വെച്ചായിരുന്നു ഉദ്ഘാടനം. ദക്ഷിണമേഖലാ നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ എആർ ടാൻഡനുമായി സംസാരിച്ചു കൊണ്ടായിരുന്നു തുടക്കം. തുടർന്ന്, കഥാകാരി മാധവിക്കുട്ടിയുമായും ടാൻഡൻ മൊബൈലില്‍ സംസാരിച്ചു. ഇതോടെ കേരളത്തിലൊരു മൊബൈല്‍ യുഗം തന്നെ പിറക്കുകയായിരുന്നു._

    _ആ ചടങ്ങില്‍ എസ്കോടെല്‍ കേരളത്തിലവതരിപ്പിച്ച കോളുകളുടെ റേറ്റ് ഇന്ന് കേട്ടാല്‍ നമ്മള്‍ ഞെട്ടും. ഔട്ട്ഗോയിങ് റേറ്റിന് 16 രൂപയായിരുന്നു അന്നത്തെ വില. സാധാരണക്കാർക്ക് ചിന്തിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല അന്ന് മൊബൈല്‍ ഫോണെന്ന് ചുരുക്കം. 1995 ജൂലൈ 31നായിരുന്നു ഇന്ത്യയില്‍ ആദ്യ മൊബൈല്‍ ഫോണ്‍വിളി നടന്നത്. അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസു അന്നത്തെ കേന്ദ്ര കമ്യൂണിക്കേഷന്‍ മന്ത്രി സുഖ്റാമിനെ വിളിച്ചാണ് ഇന്ത്യയിലെ മൊബൈല്‍ വിപ്ലവത്തിന് തുടക്കമിട്ടത്._

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728