Header Ads

ad728
  • Breaking News

    വീണാ ജോർജിനെതിരായ വധശ്രമ കേസ്; കണ്ണൂരിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി

    കണ്ണൂർ : മുൻ എൽഡിഎഫ് സർക്കാരിലെ ആരോഗ്യ മന്ത്രിയായിരുന്ന വീണാ ജോർജിനെ കരിങ്കൊടി പ്രതിഷേധത്തിനിടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു.

    കേസിൽ പ്രതികളായ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്താൻ നിർദേശം നൽകിയതെന്നാണ് റിപ്പോർട്ട്. തങ്ങളെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചെന്നായിരുന്നു ഇവരുടെ പരാതി.

    മാങ്ങാട്ടുപറമ്പ് കെഎപി ബറ്റാലിയൻ കമാൻഡന്റ് യു. പ്രേമനെ അന്വേഷണ തലവനാക്കിയാണ് പ്രത്യേക സംഘം രൂപീകരിച്ചത്. കണ്ണൂർ എസിപി എം.പി. ആസാദ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.

    യു. പ്രേമന്റെ നേതൃത്വത്തിലുള്ള സംഘം കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണം ആരംഭിച്ചത്. പ്രതിഷേധം നടന്ന ഒന്നാം പ്രവേശന കവാടത്തിലെയും പ്ലാറ്റ്‌ഫോമിലെയും ദൃശ്യങ്ങളാണ് പരിശോധിച്ചത്.

    വരും ദിവസങ്ങളിൽ മുൻ മന്ത്രി വീണാ ജോർജ്, കരിങ്കൊടി പ്രതിഷേധത്തിൽ പങ്കെടുത്ത കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെയുള്ളവരിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കും.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728