Header Ads

ad728
  • Breaking News

    ശ്രീകണ്ഠപുരത്ത് ലോക ഭിന്നശേഷി ദിനാചരണ സന്ദേശ റാലിയും പൊതുസമ്മേളനവും നടത്തി.

     ശ്രീകണ്ഠപുരം: ലോക ഭിന്നശേഷി ദിനമായ ഡിസംബർ മൂന്നിന് മുന്നോടിയായി ശ്രീകണ്ഠപുരം കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന സമരിറ്റൻ പാലിയേറ്റീവ് ഒപ്പം കൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധ ഭിന്നശേഷി കൂട്ടായ്മകളുടെയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടലുകൾ നടത്തിവരുന്ന വിവിധ സംഘടനകളുടെയും, എക്സ് സർവീസ് ലീഗ്, ആശാവർക്കേഴ്സ്, ഹരിത കർമ്മ സേന കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയവരുടെയും നേതൃത്വത്തിൽ ഇന്ന് 2:30ന് ശ്രീകണ്ഠപുരം ഗവൺമെന്റ് ഹൈസ്കൂൾ പരിസരത്തു നിന്നും ബസ് സ്റ്റാൻഡിലേക്ക് ആയിരത്തിൽ അധികം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് മെഗാ ഭിന്നശേഷി റാലി നടത്തി.
     വിവിധ അപകടങ്ങളിൽ പെട്ട് അരക്ക് താഴെ തളർന്നു വീൽചെയറിൽ കഴിയേണ്ടി വരുന്ന ഭിന്നശേഷിക്കാർ, മറ്റ് പലവിധ ശാരീരിക മാനസിക വൈഷമ്യങ്ങൾ അനുഭവിക്കുന്ന ഭിന്നശേഷിക്കാർ തുടങ്ങിയവർ അടങ്ങിയ 100ൽ അധികം ആളുകൾ പ്രസ്തുത റാലിക്ക് നേതൃത്വം നൽകി.

     ഒരുമണിമുതൽ 2.30pm വരെ സാൻജോർജിയ സ്പെഷ്യൽ സ്കൂളിൽ വച്ച് ഭിന്നശേഷി ക്കാർക്ക് മാത്രമായി നടത്തിയ കൂട്ടായ്മ യോഗം കണ്ണൂർ സാമൂഹ്യനീതി ഓഫീസ് ജൂനിയർ സൂപ്രണ്ട് ജയശ്രീ പി.ജെ ഉദ്ഘാടനം ചെയ്തു. സി.എസ്.ടി ഫാദേഴ്സിന്റെ കോഴിക്കോട് ആസ്ഥാനമായുള്ള സെന്റ് തോമസ് പ്രൊവിൻസ് കൗൺസിലർ ഫാദർ ബിജു കൊല്ലക്കൊമ്പിൽ അധ്യക്ഷത വഹിച്ചു. 2.30 നു ശ്രീകണ്ഠപുരം എസ്.ഐ കദീജ കെ ഫ്ലാഗ് ഓഫ് ചെയ്ത് ആരംഭിച്ച മെഗാ റാലി ശ്രീകണ്ഠപുരം ബസ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. ശ്രീകണ്ഠപുരം ബസ്റ്റാൻഡ് പരിസരത്ത് വച്ചുനടന്ന പൊതു സമ്മേളനം കണ്ണൂർ കാസർഗോട് ക്രൈംബ്രാഞ്ച് എസ്.പി സദാനന്ദൻ പി. പി ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം മുൻസിപ്പൽ ചെയർപേഴ്സൺ ഡോക്ടർ കെ.വി ഫിലോമിന അധ്യക്ഷത വഹിച്ചു. എരുവേശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടെസി ഇമ്മാനുവൽ, ബിആർസി ബ്ലോക്ക് പ്രോജക്ട് ഓഫീസർ സുനിൽ കുമാർ ടി
     തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സാൻ ജോർജിയ സ്പെഷ്യൽ സ്കൂൾ, ബി.ആർ.സി ഇരിക്കൂർ ബ്ലോക്ക് കുട്ടികൾ, എസ്.ഇ.എസ് കോളജ് ശ്രീകണ്ഠപുരം, സമരിറ്റൻ ഒപ്പം കൂട്ടായ്മയിലെ കലാകാരന്മാർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും ഉണ്ടായിരിന്നു. പ്രൊഫസർ വി. ഡി ജോസഫ്, ജോസഫ് മാത്യു എന്നിവർ സ്പോൺസർ ചെയ്ത ട്രാൻസ്പോർട്ട് വീൽചെയർ ചടങ്ങിൽ വച്ച് അർഹരായ ഭിന്നശേഷി ക്കാർക്ക് കൈമാറി.
     ഭിന്നശേഷിക്കാർ നിർമ്മിക്കുന്ന വിവിധ ഉൽപന്നങ്ങളുടെ വിപുലമായ സ്റ്റാളും ബസ്റ്റാൻഡ് പരിസരത്ത് ഒരുക്കിയിരുന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728