Header Ads

ad728
  • Breaking News

    കൂട്ടുംമുഖം ഷാപ്പിൽ രുചി ഊറും കറിയുടെ കലവറ ഒരുക്കി ജോസ് മറ്റപ്പള്ളി

    'കൂട്ടുംമുഖം ഷാപ്പിൽ, രുചി ഊറും, കറിയുടെ കലവറ ഒരുക്കി ജോസ് മറ്റപ്പള്ളി.'

    ശ്രീകണ്ഠപുരം: ജില്ലയിൽ തന്നെ ഷാപ്പിലെ കറികളിൽ വ്യത്യസ്തമാകുകയാണ് കൂട്ടും മുഖം കള്ള്ഷാപ്പ്. കൂട്ടും മുഖം പാലത്തിന് സമീപം 100 മീറ്റർ മാറി കാവുമ്പായി റോഡിലാണ് ഈ ഷാപ്പ്.കള്ളിന് പുറമെ ജോസ് ഏട്ടന്റെ കറികളുടെ രുചിതേടി എത്തുന്നവരുടെ എണ്ണം അനുദിനംവർദ്ധിച്ച് വരുന്നു. കാരണം മറ്റൊന്നുമല്ല രുചി തന്നെ..! തനി നാടൻ രുചി. മാർക്കറ്റിൽ കിട്ടുന്ന എല്ലാ മീനുകളും ഇവിടെ ദിവസവും വിഭവങ്ങളാണ്. മൺചട്ടിയിലെ 'മീൻതലക്കറി 'സ്പെഷ്യൽ ഐറ്റമാണ് ഇവിടെ. കുരുമുളകിൽ വെന്ത നാടൻ കോഴിക്കറിയും അപ്പവും ടീനേജുകൾക്ക് ഏറെ പ്രിയങ്കരമെന്ന് പാചക വിദഗ്ദൻ (ചാക്കണ)  ജോസ് മറ്റപ്പള്ളി പറയുന്നു.'' ഞായറാഴ്ചകളിലെ 'കുട്ടനാടൻ താറാവ് സ്പെഷ്യൽ' നാവിൽ രുചിയുടെ കൊതിയൂറും....
    തലക്കറിയിൽ വിസ്മയം തീർത്ത് ആട്ടിൻ തലക്കറിക്കായി ജോസ് ഏട്ടനെ തേടി കിലോമീറ്ററുകൾ സഞ്ചരിച്ച് കൂട്ടും മുഖം ഷാപ്പിൽ എത്തുന്നവർ കുറച്ചൊന്നുമല്ല. ആട്ടിൻബോട്ടി സ്പെഷൽഐറ്റമാണ്.എല്ല് കറി, കപ്പബിരിയാണി, ലിവർഫ്രൈ, ബോട്ടിഫ്രൈ, ബീഫ്ഫ്രൈ,പന്നി എല്ലാം ... ജോസ് ഏട്ടന്റെ പാചക കലയിലെ കൈപുണ്യമാണ് ഇവിടെ.

    കള്ള് ഷാപ്പിൽ കള്ളിന് പുറമെ .. ഭക്ഷണത്തിനായ് എത്തുന്നവരാണ് കൂടുതലും. ഫോർസ്റ്റാറുകളും, ഫൈവ് സ്റ്റാറുകളും രുചി വിളമ്പുന്ന നാട്ടിൽ ഓട് മേഞ്ഞ ... തനി നാടൻ രുചിക്കായി 9447641827 എന്ന നമ്പറിൽ കറികൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവരും പതിവാണ്. നട്ടുച്ചയോടെ ജോസ് ഏട്ടന്റെ നാടൻകഞ്ഞിക്കായി തിരക്കേറും... 25 രൂപ നിരക്കിൽ 'നാടൻ കഞ്ഞി .'.... ചീര വറവ്, അച്ചാർ ,ഉണക്കമീൻ, മാങ്ങച്ചമ്മന്തി......

    ജോസ് മറ്റപ്പള്ളി എന്ന പാചകക്കാരന് ,പാരമ്പര്യമായി കിട്ടിയതാണ് ഈ കൈപുണ്യം. അച്ചനും ഷാപ്പ് ജീവനക്കാരനായിരുന്നു.ജോസേട്ടന്റെ കറികൾക്ക് തിരക്കായതോടെ ഭാര്യ മേരിയും സഹായിയായി ഷാപ്പിൽ കൂടെ ഉണ്ട്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728