Header Ads

ad728
  • Breaking News

    പിടിയിലായ പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്, പ്രതികൾ ഒരു കുടുംബത്തിലുള്ളവർ; കാരണം വ്യക്തമാക്കി പൊലീസ്

    കൊല്ലം: കൊല്ലത്തെ ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ പിടിയിലായ പ്രതികളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. തമിഴ്നാട്ടിലെ തെങ്കാശിക്ക് സമീപം പുളിയറയിൽ നിന്നാണ് കേസിലെ 3 പ്രതികൾ പിടിയിലായതെന്നാണ് വിവരം. ഈ മൂന്ന് പേരും ഒരു കുടുംബത്തിലുള്ളവരാണെന്നാണ് സൂചന. ഒരു സ്ത്രീയും രണ്ട് പുരുഷൻമാരുമാണ് ഇപ്പോൾ പൊലീസിന്‍റെ പിടിയിലായിരിക്കുന്നത്. അച്ഛനുമായുള്ള സാമ്പത്തിക തർക്കമാണ് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകാനുള്ളതിന്‍റെ കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇപ്പോൾ പിടിയിലായ 3 പേരും ചാത്തന്നൂർ സ്വദേശികളാണെന്ന് വ്യക്തമായിട്ടുണ്ട്. വരും മണിക്കൂറിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് വ്യക്തമാകുന്നത്.കുട്ടിയെ കടത്തിയ ദിവസം പ്രതികള്‍ ബ്ലാക്ക് മെയില്‍ ചെയ്യാനായി സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. നേരത്തെ ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ഡ്രൈവറെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഈ ഓട്ടോയിൽ സഞ്ചരിച്ചവരുടെ ഉൾപ്പടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. കൂടാതെ കുട്ടിയുടെ അച്ഛന്‍റെ മൊഴിയും പൊലീസ് ശേഖരിച്ചിരുന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728