Header Ads

ad728
  • Breaking News

    നവകേരള സദസ്സ് ഇന്ന് കണ്ണൂർ ജില്ലയിൽ; ആദ്യ ജന സദസ്സ് പയ്യന്നൂർ മണ്ഡലത്തിൽ


    navakerala sadas today kannur district sts
    കണ്ണൂർ:  കാസർകോട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി നവകേരള സദസ്സ് ഇന്ന് കണ്ണൂർ ജില്ലയിൽ. പയ്യന്നൂർ മണ്ഡലത്തിലാണ് ആദ്യ ജന സദസ്സ്. രാവിലെ 9 മണിക്ക് പ്രഭാത യോഗത്തിൽ പയ്യന്നൂർ, തളിപ്പറമ്പ്, കല്യാശ്ശേരി, ഇരിക്കൂർ മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട പ്രമുഖർ പങ്കെടുക്കും. മുഖ്യമന്ത്രി ഇവരുമായി സംവദിക്കും. ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.

    11 മണിക്ക് പയ്യന്നൂരിലും 3 മണിക്ക് മാടായിയിലും 4.30ന് തളിപറമ്പിലും 6 മണിക്ക് ശ്രീകണ്ഠപുരത്തുമാണ് ജനസദസ്സുകൾ.  ശക്തികേന്ദ്രങ്ങളിൽ പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കാനാണ് സിപിഎം ശ്രമം. നാളെയും മറ്റന്നാളും കണ്ണൂർ ജില്ലയിൽ മന്ത്രിസഭയുടെ പര്യടനം തുടരും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അഞ്ച് മണ്ഡലങ്ങളിൽ ഏഴായിരത്തോളം പരാതികളാണ് നവകേരള സദസ്സിൽ എത്തിയത്.

    നവകേരള സദസിൽ കാസർകോട് ജില്ലയിൽ ലഭിച്ചത് 14,600 പരാതികൾ. മഞ്ചേശ്വരം മണ്ഡലം 1908, കാസർകോട്  മണ്ഡലം 3451, ഉദുമ മണ്ഡലം-3733, കാഞ്ഞങ്ങാട് മണ്ഡലം 2941, തൃക്കരിപ്പൂർ മണ്ഡലം 2567 എന്നിങ്ങനെ പരാതികളുടെ മണ്ഡലം തിരിച്ചുള്ള വിശദാംശങ്ങൾ. 

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728