Header Ads

ad728
  • Breaking News

    _നടന്‍ വിനോദ് തോമസ് മരിച്ചത് വിഷവാതകം ശ്വസിച്ച്; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്


    _കോട്ടയം: നടന്‍ വിനോദ് തോമസിന്റെമരണകാരണംകാര്‍ബണ്‍മോണോക്സൈഡ്ശ്വസിച്ചതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയപോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണ കാരണം വ്യക്തമായത്. വിനോദ് തോമസിനെ ഇന്നലെ കാറില്‍ മരിച്ച നിലയില്‍കണ്ടെത്തുകയായിരുന്നു_. 

    _സ്റ്റാര്‍ട്ട് ചെയ്ത കാറില്‍ എസി ഓണാക്കിയിട്ട ശേഷം ഗ്ലാസ് പൂട്ടി വിനോദ്ഇരിക്കുകയായിരുന്നു. മയക്കത്തിനിടെ വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായി മരണം സംഭവിച്ചു എന്നാണ് അനുമാനം. വിനോദിന്റെ സംസ്‌കാരം ചൊവ്വാഴ്ച മുട്ടമ്പലം പൊതുശ്മശാനത്തില്‍ നടക്കും_.

    _ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് കോട്ടയം പാമ്പാടിയിലെ ബാറിന്റെ പാര്‍ക്കിംഗ് ഏരിയയില്‍കാറിനുള്ളില്‍ വിനോദ് തോമസിനെ മരിച്ചനിലയില്‍കണ്ടെത്തിയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെസ്റ്റാര്‍ട്ടാക്കിയകാറിനുള്ളില്‍കയറിയ വിനോദ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടുംപുറത്തിറങ്ങാതെവന്നതോടെയാണ് ബാര്‍ ജീവനക്കാര്‍ അന്വേഷിച്ചതും തുടര്‍ന്ന് ഉള്ളില്‍ വിനോദ് തോമസിനെ മരിച്ച നിലയില്‍കണ്ടെത്തിയതും.അയ്യപ്പനുംകോശിയും ഉള്‍പ്പെടെ ഉള്ള ചിത്രങ്ങളില്‍ചെറുതെങ്കിലുംഅഭിനയപ്രാധാന്യമുള്ള വേഷങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് 47ാമത്തെവയസിലാണ് അപ്രതീക്ഷിതമായി മരിച്ചത്_.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728