Header Ads

ad728
  • Breaking News

    റോബിനെ 'വെട്ടാനെത്തിയ' കെഎസ്ആര്‍ടിസി ബസിന് പെര്‍മിറ്റില്ലേ? വിശദീകരണം



    robin bus pathanamthitta to coimbatore low floor bus permit issue ksrtc reaction joyതിരുവനന്തപുരം: പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുതിയതായി ആരംഭിച്ച ലോ ഫ്‌ളോര്‍ സര്‍വീസിന് പെര്‍മിറ്റില്ലെന്ന പ്രചരണം വ്യാജമാണെന്ന് കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിയുടെ കെഎല്‍ 15 എ 0909 നമ്പര്‍ ലോ ഫ്‌ളോര്‍ എസി ബസിന് 2028 ജൂലൈ 15 വരെയുള്ള ഇന്റര്‍ സ്റ്റേറ്റ് പെര്‍മിറ്റ് എടുത്തിട്ടുള്ളതാണ്. പെര്‍മിറ്റ് കേരള ആര്‍ടിഎ നല്‍കി തമിഴ്‌നാട് സംസ്ഥാന ആര്‍ടിഎ കൗണ്ടര്‍ സൈന്‍ ചെയ്ത് എല്ലാ നടപടിക്രമങ്ങളും നിയമങ്ങളും അനുസരിച്ചുള്ള സ്റ്റേജ് കാര്യേജ് പെര്‍മിറ്റാണെന്നും അറിയിച്ചു.

    2013ലെ ദേശസാല്‍ക്കരണ സ്‌കീം പ്രകാരം ഫാസ്റ്റ് പാസഞ്ചര്‍ മുതല്‍ മുകളിലോട്ടുള്ള എല്ലാ സര്‍വീസുകളും കേരളം മുഴുവന്‍ കെഎസ്ആര്‍ടിസിക്കായി ദേശസാല്‍ക്കരിച്ചിട്ടുള്ളതാണ്. പ്രസ്തുത സ്‌കീമിലെ വ്യവസ്ഥകള്‍ പ്രകാരം ജനങ്ങളുടെ സൗകര്യാര്‍ത്ഥം കെഎസ്ആര്‍ടിസിക്ക് കേരളത്തിനുള്ളില്‍ പൊതു താല്‍പര്യം മുന്‍നിര്‍ത്തി യഥേഷ്ടം ഉയര്‍ന്ന ശ്രേണിയിലുള്ള സര്‍വീസുകള്‍ നടത്താവുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി. 

    കെഎസ്ആര്‍ടിസി വിശദീകരണം: KSRTC യുടെ KL15 A 0909 നമ്പര്‍ Low floor A/C ബസ്സിന് 15/07/2028 തീയതി വരെയുള്ള ഇന്റര്‍‌സ്റ്റേറ്റ് പക്കാ പെര്‍മിറ്റ് എടുത്തിട്ടുള്ളതാണ്. ടി പെര്‍മിറ്റ് കേരള RTA നല്‍കി തമിഴ്‌നാട് സംസ്ഥാന RTA കൗണ്ടര്‍ സൈന്‍ ചെയ്ത് എല്ലാ നടപടിക്രമങ്ങളും നിയമങ്ങളും അനുസരിച്ചുള്ള സ്റ്റേജ് കാര്യേജ് പെര്‍മിറ്റാണ്. ഇന്റര്‍ സ്റ്റേറ്റ് സ്റ്റേജ് കാര്യേജ് പെര്‍മിറ്റുകള്‍ അനുവദിക്കുന്നത് MV act സെക്ഷന്‍  88 (5) & (6) അനുസരിച്ചുള്ള സ്റ്റേറ്റുകള്‍ തമ്മിലുള്ള reciprocal agreement വഴിയാണ്. എഗ്രിമെന്റില്‍ റൂട്ട്, ട്രിപ്കളുടെ എണ്ണം, എന്നിവ ഉള്‍കൊള്ളുന്നു.

    കേരളവും തമിഴ്‌നാടും തമ്മിലുള്ള ആദ്യത്തെ അന്തര്‍ സംസ്ഥാന ഉഭയകക്ഷി കരാര്‍ നിലവില്‍ വന്നത് 1976ലാണ്. ഇതിനുശേഷം 8 ഉപ കരാറുകളിലും ഏര്‍പ്പെട്ടിട്ടുണ്ട്.  കേരളവും തമി്‌ഴ്‌നാടും തമ്മിലുള്ള ഈ അന്തര്‍ സംസ്ഥാന കരാറുകള്‍ പ്രകാരം കേരള ആര്‍ടിസിയും തമിഴ്‌നാട്  RTCയുമാണ് അന്തര്‍ സംസ്ഥാന റോഡ് ഗതാഗതത്തിലെ കോ-ഓര്‍ഡിനേറ്റേഴ്‌സ്. ഇരു സംസ്ഥാന ആര്‍ടിസികള്‍ക്കും ആവശ്യമെങ്കില്‍ തങ്ങളുടെ സംസ്ഥാനത്തുള്ള റൂട്ടുകളില്‍ ഭേദഗതികള്‍ അതാത് സംസ്ഥാന ആര്‍ടിസികള്‍ക്ക് വരുത്താമെന്നും കരാറില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

     GO(P) 73/ 2013 ആയുള്ള 2013ലെ ദേശസാല്‍ക്കരണ സ്‌കീം പ്രകാരം ഫാസ്റ്റ് പാസഞ്ചര്‍ മുതല്‍ മുകളിലോട്ടുള്ള എല്ലാ സര്‍വീസുകളും കേരളം മുഴുവന്‍ കെഎസ്ആര്‍ടിസിക്കായി ദേശസാല്‍ക്കരിച്ചിട്ടുള്ളതാണ്. പ്രസ്തുത സ്‌കീമിലെ വ്യവസ്ഥകള്‍ പ്രകാരം ജനങ്ങളുടെ സൗകര്യാര്‍ത്ഥം കെഎസ്ആര്‍ടിസിക്ക് കേരളത്തിനുള്ളില്‍ പൊതു താല്‍പര്യം മുന്‍നിര്‍ത്തി യഥേഷ്ടം ഉയര്‍ന്ന ശ്രേണിയിലുള്ള സര്‍വീസുകള്‍ നടത്താവുന്നതാണ്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728