Header Ads

ad728
  • Breaking News

    ഷട്ടിൽ ബാഡ്മിൻറൺ ടൂർണമെന്റ് ഉദ്ഘാടനം


    പയ്യാവൂർ:വൈ.എം.സി.എ ചെമ്പേരിയുടെ ആഭിമുഖ്യത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടി നവീകരിച്ച സിന്തറ്റിക് ഇൻഡോർ ഷട്ടിൽ ബാഡ്മിൻറൺ കോർട്ടിന്റെയും അതിനോട് അനുബന്ധിച്ച് നടത്തിയ ഷട്ടിൽ ബാഡ്മിൻറൺ ടൂർണമെന്റിന്റെയും ഉദ്ഘാടനം ചെമ്പേരി വൈഎംസിഎ യുടെ രക്ഷാധികാരിയും , ചെമ്പേരി ഫൊറോന പള്ളി വികാരിയുമായ റവ. ഡോ. ജോർജ് കാഞ്ഞിരങ്ങാട്ട് നിർവഹിച്ചു. പ്രസിഡന്റ് ടോമി ചാമക്കാലയിൽ അധ്യക്ഷത വഹിച്ചു. ജോമോൻ പൈങ്ങോട്ട് , പ്രോഗ്രാം കോ ർഡിനേറ്റർ ഷാജി കാഞ്ഞിരത്തിങ്കൽ എന്നിവർ സംസാരിച്ചു. 36 ടീമുകൾ പങ്കെടുത്ത ഷട്ടിൽ ബാഡ്മിൻറൺ മത്സരത്തിൽ കിരൺ- മിഥുലാജ് ടീമിനെ പരാജയപ്പെടുത്തി സനൽ- ദേവൻ ടീം വിജയിച്ചു. ഇതോടൊപ്പം കുട്ടികൾക്ക് ഷട്ടിൽ ബാഡ്മിൻറൺ പരിശീലനം നൽകുന്നതിനായി ക്യാമ്പ് നടന്നുവരികയാണ്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728