Header Ads

ad728
  • Breaking News

    സീഡ്സ്കാൻ സമ്മർ ക്യാമ്പിന് ശ്രീകണ്ഠപുരം കൊട്ടൂർവയൽ സെൻ്റ് തോമസ് എ .എൽ .പി . സ്കൂളിൽ തുടക്കമായി. നഗരസഭ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു

    സൊസൈറ്റി ഫോർ എഡ്യൂക്കേഷൻ ആൻ്റ് ഇക്കണോമിക് ഡെവലപ്മെൻ്റ് ശ്രീകണ്ഠാപുരത്തിൻ്റെ നേതൃത്വത്തിൽ ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി. 10, പ്ലസ്ടു വിദ്യാർത്ഥികൾക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. അമ്പതോളം വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.  കരിയർ ഗൈഡൻസ്, ഉന്നത പഠനം, വ്യക്തിത്വ വികസനം, അഭിരുചി നിർണ്ണയം എന്നിവ ഉൾക്കൊള്ളിച്ചുള്ള ക്ലാസുകളാണ് ക്യാമ്പിൽ ഉൾപ്പെടുത്തിരിക്കുന്നത്. പ്രമുഖ ട്രയിനർമാരായ മുനീർ ഉതിനൂർ, ഷൗക്കത്തലി തൃക്കരിപ്പൂർ, ഷെരീഫ്, അസുറുദ്ദീൻ മുത്തലിഫ് എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്. ക്യാമ്പിൻ്റെ ഉദ്ഘാടന ചടങ്ങിന് സീഡ്സ് ചെയർമാൻ ബി.പി.ബഷീർ അധ്യക്ഷനായി. കൺവീനർ ജുനൈബ് സി.എച്ച് സ്വാഗതം പറഞ്ഞു. പരിപാടിയിൽ നസീമ വി പി, ജോണി കെ.ജെ, ബെന്നി കെ.വി. തുടങ്ങിയവർ സംസാരിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728