Header Ads

ad728
  • Breaking News

    ശ്രീകണ്ഠപുരം നഗരസഭയ്ക്ക് കീഴിലുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു.

    ശ്രീകണ്ഠപുരം : ശ്രീകണ്ഠപുരം നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യുന്ന ലാപ്ടോപ് നഗരസഭയ്ക്ക് കീഴിലുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് വിതരണം ചെയ്തു. 4.20 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്ന പദ്ധതിയിൽ വിവിധ വാർഡുകളിൽനിന്നുള്ള 10 വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ് വിതരണം ചെയ്തത്. ലാപ്ടോപ് വിതരണോദ്ഘാടനം നഗരസഭാധ്യക്ഷ ഡോ. കെ വി ഫിലോമിന ടീച്ചർ നിർവഹിച്ചു. നഗരസഭ ഉപാധ്യക്ഷൻ കെ ശിവദാസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി പി ചന്ദ്രംഗതൻ, വി പി നസീമ, നഗരസഭ കൗൺസിലർമാരായ വിജിൽ മോഹനൻ, എം വി ഷീന, നഗരസഭ സെക്രട്ടറി കെ അഭിലാഷ്, പ്ലാൻ ക്ലാർക്ക് സുനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728