Header Ads

ad728
  • Breaking News

    സംസ്ഥാന സർക്കാർ തദ്ദേശ സ്ഥാപനങ്ങളെ ഞെക്കി കൊല്ലുന്നു : മുഹമ്മദ്‌ ബ്ലാത്തൂർ

    ശ്രീകണ്ഠപുരം : സംസ്ഥാന സർക്കാർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ഞെക്കി കൊല്ലുകയാണെന്നും, സ്വയം ഭരണ അധികാരം ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും മുഹമ്മദ്‌ ബ്ലത്തൂർ ആരോപിച്ചു. വികസനഫണ്ടിന്റെ മൂന്നാമത്തെ ഗഡുവിന്റെ ഒരു ഭാഗം വന്നത് മാർച്ച് 27 നാണ് .
    എന്നാൽ ട്രഷറി യിൽ ബില്ലുകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 28 ആയിരുന്നു എന്നോർക്കണം . വികസന ഫണ്ടിന്റെ മൂന്നാമത്തെ ഗഡുവിന്റെ രണ്ടാം ഭാഗമായ 37 ലക്ഷം ഇനിയും കിട്ടിയിട്ടുമില്ല . കൂടാതെ സെൻട്രൽ ഫണ്ട് , മാർച്ച് 27 ന് കേന്ദ്ര ഗവണ്മെന്റ് ക്യാരി ഓവർ ചെയ്തെങ്കിലും കേരള സർക്കാർ ഇതേവരെ നമുക്കുള്ള ഫണ്ട് തന്നിട്ടുമില്ല . കഴിഞ്ഞ മൂന്നു മാസമായി സർക്കാർ , തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറിയിട്ടില്ല ആയതിനാൽ പാവപ്പെട്ട ജനങ്ങൾ ദുരിതത്തിലായി . സമയബന്ധിതമായി ഫണ്ട് കൈമാറിക്കിട്ടാത്തതിനാൽ 25 ശതമാനം പദ്ധതികൾ സ്പിൽ ഓവറാകും . ഫണ്ട് കൃത്യ സമയത്തു തരാത്ത സർക്കാർ സ്പിൽ ഓവറാകുമ്പോൾ ആ ഫണ്ട് വെട്ടിക്കുറക്കുകയും ചെയ്യും . ഒരു തരത്തിലും മുന്നോട്ട് പോകനാകാതെ ഇങ്ങനെ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതവും, അധികാരവും വെട്ടിക്കുറച്ചതിനെതിരെ, പദ്ധതി നിർവ്വഹണം അവതാളത്തിലാക്കിയതിനെതിരെയും, ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ യു ഡി എഫ് പ്രഖ്യാപിച്ച ജനപ്രതിനിധികളുടെ പ്രതിഷേധ സമരം ശ്രീകണ്ഠപുരം നഗരസഭ ഓഫീസിനു മുമ്പിൽ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ അധ്യക്ഷത വഹിച്ചു. യു ഡി എഫ് മണ്ഡലം കൺവീനർ എൻ പി റഷീദ് മാസ്റ്റർ, പി പി ചന്ദ്രാംഗതൻ മാസ്റ്റർ, കെ സി ജോസഫ് കൊന്നക്കൽ, കെ ശിവദാസൻ , ജോസഫീന ടീച്ചർ , വി പി നസീമ ,തുടങ്ങിയവർ സംസാരിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728