Header Ads

ad728
  • Breaking News

    ഹജ്ജ്: തെരഞ്ഞെടുക്കപ്പെട്ടവര്‍ ആദ്യ ഗഡു ഏഴിനകം അടക്കണം

    കരിപ്പൂര്‍:- സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ ആദ്യ ഗഡുവായ 81,800 രൂപ ഏപ്രില്‍ ഏഴിനകം അടക്കണം. ഓണ്‍ലൈനായോ ഹജ്ജ് കമ്മിറ്റി വെബ്സൈറ്റില്‍ നിന്ന് ഓരോ കവറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറന്‍സ് നമ്പറുള്ള പേ-ഇന്‍ സ്ലിപ് ഉപയോഗിച്ച്‌ എസ്ബിഐ, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ശാഖകളിലോ പണം അടക്കണം.

     പണം അടച്ചതിന് ശേഷം പേ ഇന്‍ സ്ലിപ്, പാസ്പോര്‍ട്ട്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഫോട്ടോ പതിച്ച മെഡിക്കല്‍ സ്ക്രീനിങ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ഹജ്ജ് അപേക്ഷ ഫോറം, പാസ്‌പോര്‍ട്ട് ആദ്യ പേജിന്റെയും അവസാന പേജിന്റെയും കോപ്പി, അഡ്രസ് പ്രൂഫ്, കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, കവര്‍ ലീഡറിന്റെ കാന്‍സല്‍ ചെയ്ത പാസ്ബുക്ക്/ ചെക്ക് ലീഫ് കോപ്പി എന്നിവ ഏപ്രില്‍ പത്തിനകം കരിപ്പൂര്‍ ഹജ്ജ് ഹൗസിലോ കോഴിക്കോട് പുതിയറ റീജനല്‍ ഓഫിസിലോ സമര്‍പ്പിക്കണം. ഹജ്ജ് ഹൗസ്- 0483 2710717, 0483 2717572. ട്രെയിനര്‍: പി.വി ഗഫൂര്‍- 9446133582

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728