Header Ads

ad728
  • Breaking News

    ശ്രീകണ്ഠപുരം നഗരസഭയിൽ റിങ് കമ്പോസ്റ്റ് വിതരണം ചെയ്തു.

    ശ്രീകണ്ഠപുരം : ശ്രീകണ്ഠപുരം നഗരസഭയുടെ ജനകീയ ആസൂത്രണം 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യുന്ന റിങ് കമ്പോസ്റ്റിന്റെ വിതരണോദ്ഘാടനം നഗരസഭയ്ക്ക് മുൻവശം നടന്നു. നഗരസഭയിലെ എല്ലാ വാർഡുകളിൽ നിന്നും ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ 561 എണ്ണമാണ് വിതരണം ചെയ്യുന്നത്. 3750 രൂപ യൂണിറ്റ് കോസ്റ്റ് വരുന്ന റിങ് കമ്പോസ്റ്റ് പദ്ധതിക്കായി നഗരസഭ 2103750 രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിൽ യൂണിറ്റ് കോസ്റ്റിന്റെ 10 ശതമാനമായ 375 രൂപ ഗുണഭോക്തൃ വിഹിതമായി ഗുണഭോക്താക്കളിൽനിന്നും ഈടാക്കിയാണ് പദ്ധതി നടപ്പാക്കുക. സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൌണ്ടേഷൻ നിർമ്മിച്ച് വിതരണം ചെയ്യുന്ന റിങ് കമ്പോസ്റ്റ് വിതരണ ഉദ്ഘാടനം നഗരസഭാധ്യക്ഷ ഡോ. കെ വി ഫിലോമിന ടീച്ചർ നിർവ്വഹിച്ചു. നഗരസഭ ഉപാധ്യക്ഷൻ കെ ശിവദാസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസഫീന വർഗീസ്, ത്രേസ്യാമ്മ മാത്യു, വി പി നസീമ നഗരസഭ കൗൺസിലർമാരായ ബാബു മാണി പെരുകിലാമല, കെ വി കുഞ്ഞിരാമൻ മാസ്റ്റർ, നിഷിത റഹ്മാൻ, പി മീന, കെ വി ഗീത, കെ ടി ലീല, കെ ഒ പ്രദീപൻ, നഗരസഭ സുപ്രണ്ട് അനീഷ് കുമാർ, നഗരസഭ ക്ലീൻ സിറ്റി മാനേജർ വി ആർ ജയചന്ദ്രൻ, പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ എ എസ് സന്ദീപ്, ജോഷി എന്നിവർ പ്രസംഗിച്ചു. സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൌണ്ടേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഗീത റിങ് കമ്പോസ്റ്റ് നഗരസഭാധ്യക്ഷയ്ക്ക് കൈമാറി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728