Header Ads

ad728
  • Breaking News

    വിവരങ്ങൾ വിരൽത്തുമ്പിൽ ശ്രീകണ്ഠാപുരം നഗരസഭയും ഡിജിറ്റൈസേഷനിലേക്ക്.

     ശ്രീകണ്ഠപുരം : ശ്രീകണ്ഠപുരം നഗരസഭയുടെ വികസനക്കുതിപ്പിന് വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ കൃത്യതയും വേഗതയും ശാസ്ത്രീയതയും നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ജി ഐ എസ് മാപ്പിങ് ആരംഭിച്ചു. ശ്രീകണ്ഠപുരം നഗരസഭയുടെ ആസ്തികളും കെട്ടിടങ്ങളും ഭൂമിയും വീടുകളും പൗരന്മാരുടെ വിവരങ്ങളുമെല്ലാം ഇനി ഒരൊറ്റ ക്ലിക്കിന് ലഭ്യമാകും. ഡ്രോൺ സർവ്വേ, ഡി ജി പി എസ് തുടങ്ങിയ അതി നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടം എന്ന നിലയിൽ നഗരസഭയിലെ ആസ്തികൾ റോഡുകൾ കെട്ടിടങ്ങൾ വീടുകൾ ഭൂമിയുടെ അവസ്ഥകൾ എന്നിവയാണ് ഡ്രോൺ പകർത്തുക. രണ്ടാംഘട്ടത്തിൽ ഫീൽഡ് സർവ്വേ ആരംഭിക്കും. ഓരോ വീടുകളിലും എത്തി വിവരശേഖരണം നടത്തും. അതോടൊപ്പം വ്യാപാര സ്ഥാപനങ്ങളുടെ വിസ്തൃതി ഉൾപ്പെടെയുള്ള കാര്യങ്ങൾ ഡിജിറ്റൽ ആക്കും. നഗരസഭയുടെ 2022-24 പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന GIS മാപ്പിങ്ങിന്റെ ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ടർ സൊസൈറ്റിക്കാണ്. 48 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയത്. സർവ്വേ പൂർത്തിയാകുന്നതോടെ ഭൂമിയുടെ അളവ് ജലസ്രോതസ്സുകൾ കുടുംബങ്ങളുടെ സാമൂഹിക സാഹചര്യങ്ങൾ എന്നിങ്ങനെയുള്ള സമ്പൂർണ്ണ വിവരങ്ങൾ നഗരസഭയുടെ പക്കൽ ഉണ്ടാകും നഗരസൂത്രണം പദ്ധതി രൂപവൽക്കരിക്കുന്നതിനും നികുതി പിരിവ് എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ സാമൂഹിക സുരക്ഷാ പദ്ധതികൾ നടപ്പാക്കുന്നതിനും ഈ വിവരങ്ങൾ അടിസ്ഥാനമാക്കാൻ സാധിക്കും.

    പദ്ധതി ഉദ്ഘാടനം ശ്രീകണ്ഠപുരം ഹൈ സ്കൂൾ ഗ്രൗണ്ടിൽ നഗരസഭാധ്യക്ഷ ഡോ. കെ വി ഫിലോമിന ടീച്ചർ നിർവ്വഹിച്ചു. നഗരസഭാ ഉപാധ്യക്ഷൻ കെ ശിവദാസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസഫീന വർഗീസ്, വി പി നസീമ, ത്രേസ്യാമ്മ മാത്യു, നഗരസഭ കൗൺസിലർമാരായ, നിഷിത റെഹ്മാൻ,കെ വി കുഞ്ഞിരാമൻ, മീന പി,കെ വി ഗീത, കെ ഓ പ്രദീപൻ, സി ഡി എസ് ചെയർപേഴ്സൻ എ ഓമന, യൂ അനീഷ് കുമാർ, സുനിൽ കുമാർ ഇ. വി പ്രൊജക്റ്റ്‌ മാനേജർ എം ഷൈജു എന്നിവർ പ്രസംഗിച്ചു. നഗരസഭ കൗൺസിലർമാർ, നഗരസഭ ഉദ്യോഗസ്ഥർ, സ്കൂൾ അധികൃതർ, കുടുംബശ്രീ സി ടി എസ് ഭാരവാഹികൾ എന്നിവർ പരിപാടിയിൽ സന്നിഹിതരായി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728