Header Ads

ad728
  • Breaking News

    പത്താംതരം വിദ്യാർത്ഥികൾക്ക് പത്തരമാറ്റോടെ യാത്രോത്സവം


    പത്താംതരം പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥികൾക്ക് പത്തരമാറ്റ് എന്ന പേരിൽ യാത്രയയപ്പു നൽകി ഇരിക്കൂർ ഗവ.ഹയർ സെക്കൻ്ററി സ്ക്കൂൾ. എസ്.എസ്.എൽ സി പരീക്ഷയെഴുതിയ 309 കുട്ടികൾക്കും അവരുടെ ഫോട്ടോ പതിച്ച മൊമൻ്റോ നൽകിയാണ് യാത്രയയച്ചത്.ബാൻ്റ് മേളങ്ങളുടെ അകമ്പടിയോടെ അധ്യാപകരും പി.ടി.എ അംഗങ്ങളും കുട്ടികളെ അനുഗമിച്ചു. എസ്.എസ്.എൽ സി അറുപത്തിമൂന്നാമത്തെ ബാച്ചിൻ്റെ പ്രതീകവും സ്കൂൾ കവാടത്തിൽ ഒരുക്കിയിരുന്നു. എല്ലാ കുട്ടികൾക്കുള്ള സ്നേഹമുദ്രയും യാത്രാസന്ദേശവും സ്കൂൾ പ്രഥമാധ്യാപിക വി.സി.ശൈലജ നൽകി. ചടങ്ങിൽ.പി ടി എ പ്രസിഡണ്ട് കെ.കെ.അബ്ദുള്ള ഹാജി, ടി. സുനിൽ കുമാർ, നൗഷാദ് കൂടാളി, കെ.പി.സുനിൽകുമാർ, വി വി സുനേഷ്, ടി.വത്സലൻ ,കെ. സങ്കീർത്തന , യു കെ പ്രിയേഷ് എന്നിവർ സംസാരിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728