Header Ads

ad728
  • Breaking News

    നന്മ ചെയ്തു കൊണ്ട് ജീവിക്കുന്ന ജന്മങ്ങളായി നമ്മൾ മാറണം - മാർ. അലക്സ് താരാമംഗലം

    പയ്യാവൂർ: നന്മ ചെയ്തു കൊണ്ട് ജീവിക്കുന്ന ജന്മങ്ങളായി നമ്മൾ മാറണമെന്നും മനസിലുള്ള വ്യഗ്രചിന്തകളെല്ലാം കളഞ്ഞ് ഈശോയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഈ കൺവെൻഷനിലൂടെ നമുക്ക് സാധിക്കണമെന്നും മാനന്തവാടി രൂപതാ മെത്രാൻ മാർ അലക്സ് താരാമംഗലം . മടമ്പം, പൈസക്കരി ഫൊറോനകളുടെ സംയുക്താഭിമുഖ്യത്തിൽ പയ്യാവൂർ സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗ്രൗണ്ടിൽ നടത്തുന്ന അഭിഷേകാഗ്നി ബൈബിൾ കൺവൻഷൻ മൂന്നാം ദിനം ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു ഈശോ യാണ് അദൃശ്യനായ ദൈവത്തിന്റെ ആവിഷ്ക്കരണം ഭൂമിയിൽ ഒരിടത്തും ലഭിക്കാത്ത പ്രബോധന പരമ്പരയാണ് ഈശോയിലൂടെ നമുക്ക് ലഭിച്ചിരിക്കുന്നത് എങ്ങനെയാണ് നാം ജീവിക്കേണ്ടതെന്ന് ഈശോയുടെ ജീവിത മാതൃക നമ്മേ പഠിപ്പിക്കുന്നുവെന്നും ബിഷപ്പ് പറഞ്ഞു. സെഹിയോൻ ധ്യാന കേന്ദ്രത്തിലെ ഫാ. സേവ്യർഖാൻ വട്ടായിലും സംഘവുമാണ് കൺവൻഷന് നേതൃത്വം നൽകുന്നത് ഇന്ന് (ശനി) വൈകുന്നേരം 4 - ന് ധ്യാനഗുരു സേവ്യർ ഖാൻ വട്ടായി ദിവ്യബലി അർപ്പിച്ച് വചന സന്ദേശം നൽകും. സമാപന ദിവസമായ നാളെ കോട്ടയം അതിരൂപത ആർച്ച്ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് ദിവ്യബലി അർപ്പിച്ച് വചന സന്ദേശം നൽകും.
    എല്ലാ ദിവസവും വൈകിട്ട് 4 മുതൽ 9 വരെയാണു കൺവൻഷൻ. വിവിധ പ്രദേശങ്ങളിലേക്ക് വാഹനസൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നും അഭിഷേകാഗ്നി കൺവെൻഷനിൽ വൻ വിശ്വാസി പ്രവാഹമായിരുന്നു
    വാർത്തയോടൊപ്പം പടവും ഈ മെയിൽ ചെയ്തിട്ടുണ്ട്




    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728