Header Ads

ad728
  • Breaking News

    പ്രാർത്ഥിക്കുന്ന മനുഷ്യൻ ഈ കാലഘട്ടത്തിന്റെ പുണ്യമാണ് - മാർ ജോസഫ് പാംപ്ലാനി

    പയ്യാവൂർ: മാതാപിതാക്കൾ മക്കൾക്ക് മാതൃകയാകണം പ്രാർത്ഥിക്കുന്ന മനുഷ്യൻ ഈ കാലഘട്ടത്തിന്റെ പുണ്യമാണെന്നും പ്രാർത്ഥിക്കുന്ന മനുഷ്യന്റെ കൂടെ ദൈവമുണ്ട് അതിനാൽ അവന്റെ ചിന്തയിൽ വ്യക്തതയും കർമ്മങ്ങളിൽ ഉയർച്ചയും ഉണ്ടാകും ജീവിതത്തിൽ പരാജയപ്പെടാതിരിക്കാനുള്ള ഒറ്റ മുലിയാണ് പ്രാർത്ഥനയെന്നും തലശേരി അതിരൂപതാ ആർച്ച്ബിഷപ്പ് മാർ. ജോസഫ് പാംപ്ലാനി. കർത്താവിന്റെ അഭിഷേകം നമുക്ക് ലഭിക്കുന്നത് അഭിഷേകാഗ്‌നിയിലൂടെയാണ്. കാപട്യമില്ലാതെ പ്രാർത്ഥിക്കണം അകവും പുറവും തമ്മിലുള്ള സമ്പുർണമായ പൊരുത്തമാണ് സത്യം. അസത്യം എന്ന് പറയുന്നത് കാപട്യമാണ്. സാത്താനെ ഉള്ളിൽ പേറുന്നവന്റെ തനതു സ്വഭാവമാണ് കാരുണ്യം. കപടത ഒഴിവാക്കി ജീവിക്കണം. മടമ്പം, പൈസക്കരി ഫൊറോനകളുടെ സംയുക്താഭിമുഖ്യത്തിൽ പയ്യാവൂർ സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗ്രൗണ്ടിൽ നടത്തുന്ന അഭിഷേകാഗ്നി ബൈബിൾ കൺവൻഷൻ രണ്ടാം ദിനം ദിവ്യബലി അർപ്പിച്ച് നൽകുകയായിരുന്നു അദ്ദേഹം.അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിലെ ഫാ. സേവ്യർഖാൻ വട്ടായിലും സംഘവുമാണ് കൺവൻഷന് നേതൃത്വം നൽകുന്നത് നാളെ (വെള്ളി) വൈകുന്നേരം 4 - ന് മാനന്തവാടി രൂപത സഹായമെത്രാൻ മാർ. അലക്സ് താരാമംഗലം ദിവ്യബലി അർപ്പിച്ച് വചന സന്ദേശം നൽകും. തുടർന്നുള്ള ദിവസങ്ങളിൽ ധ്യാനഗുരു സേവ്യർഖാൻ വട്ടായിൽ , കോട്ടയം അതിരൂപത ആർച്ച്ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് എന്നിവർ ദിവ്യബലി അർപ്പിച്ച് വചന സന്ദേശം നൽകും.നെല്ലിക്കാംപൊയിൽ,ചെമ്പന്തൊട്ടി, ചെമ്പേരി, പൈസക്കരി ഫൊറോനയിലെ വിശ്വാസികളടക്കം മലയോരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികളാണു കൺവൻഷനിൽ പങ്കെടുക്കുന്നത്.എല്ലാ ദിവസവും വൈകിട്ട് 4 മുതൽ 9 വരെയാണു കൺവൻഷൻ. വിവിധ പ്രദേശങ്ങളിലേക്ക് വാഹനസൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.



    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728