Header Ads

ad728
  • Breaking News

    പന്നിയാലിൽ ഫൈറ്റ് കാൻസർ - കാൻസർ ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

    പന്നിയാൽ : ശ്രീകണ്ഠപുരം നഗരസഭയിൽ 9 ആം വാർഡ് പന്നിയാലിൽ കുടുംബശ്രിയുടെയും കൂട്ടുമുഖം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ഫൈറ്റ് കാൻസർ 2023 എന്ന പേരിൽ കാൻസർ ബോധവത്കരണ ക്ലാസ്സ്‌ നടത്തി. ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ. കെ വി ഫിലോമിന ടീച്ചർ ക്ലാസ്സ്‌ ഉദ്ഘാടനം ചെയ്തു. കൂട്ടുമുഖം സാമൂഹികാരോഗ്യ കേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ സെയിദ് കാൻസർ ക്ലാസ്സ്‌ അവതരിപ്പിച്ചു. എ.ഡി.എസ് ചെയർപേഴ്സൺ എൽസമ്മ മാത്യു, സെക്രട്ടറി ജോൺസി ഷിജു, ആശ വർക്കർ സുബൈദ എന്നിവർ പ്രസംഗിച്ചു. കാൻസർ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ, കാൻസറിനെ പ്രതിരോധിക്കുവാൻ സ്വയം ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ, കാൻസർ ലക്ഷണങ്ങൾ, ചികിത്സാ മാർഗങ്ങൾ, ശരീരം ആരോഗ്യപ്രദമായി സൂക്ഷിക്കാൻ ചെയ്യേണ്ട ദിനചര്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സ്‌ അവതരിപ്പിച്ചു. വാർഡിലെ വിവിധ കുടുംബശ്രീ ഗ്രൂപ്പിൽ നിന്നുള്ള അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728