Header Ads

ad728
  • Breaking News

    തേനീച്ചപ്പെട്ടി വിതരണവും തേനീച്ച വളർത്തൽ പരിശീലന പരിപാടിയും ശ്രീകണ്ഠപുരം നടത്തി.

      

    ശ്രീകണ്ഠപുരം : ശ്രീകണ്ഠപുരം നഗരസഭയുടെ ജനകീയാസൂത്രണം 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി നടത്തുന്ന തേനീച്ചപ്പെട്ടി വിതരണ ഉദ്‌ഘാടനവും തേനീച്ച പെട്ടി ലഭിച്ച ഗുണഭോക്താക്കൾക്കുള്ള തേനീച്ച വളർത്തൽ പരിശീലന പരിപാടിയും ശ്രീകണ്ഠപുരം മുനിസിപ്പൽ ഹാളിൽ വച്ച് നടത്തി. ഹോർട്ടിക്കോർപ്പിന്റെ നേതൃത്വത്തിൽ കണ്ണൂർ റൂറൽ ഡവലപ്പ്മെന്റ് സൊസൈറ്റി 63 ബീ ബ്രീഡിംഗ് യൂണിറ്റാണ് വിതരണം ചെയ്തത്. തേനീച്ചപ്പെട്ടികൾ അതിന്റെ സ്റ്റാൻഡുൾപ്പെടെയാണ് വിതരണം ചെയ്തത്. 50 % സബ്സിഡിയോട് കൂടിയാണ് പദ്ധതി നടപ്പിലാക്കിയത്. ഒരു പെട്ടിക്ക് 750 രൂപ ഗുണഭോക്തൃ വിഹിതമായി വാങ്ങി 2 പെട്ടികൾ വീതം ഓരോ അപേക്ഷകനും ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷ ഡോ. കെ വി ഫിലോമിന ടീച്ചർ നിർവഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ജോസഫീന വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ അഞ്ജു മോഹൻ സ്വാഗതം ആശംസിച്ചു. മലബാർ ഹണി പ്രോസസിങ് യൂണിറ്റ് സംരംഭകത്വം നടത്തുന്ന മനോജ്‌ കുമാർ തേനീച്ച വളർത്തൽ പരിശീലനം ക്ലാസ്സ്‌ അവതരിപ്പിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728