Header Ads

ad728
  • Breaking News

    "പ്രണയദിനം പശുവിനെ കെട്ടിപ്പിടിക്കുക': വിചിത്ര ഉത്തരവുമായി കേന്ദ്രം

    08-02-2023

    ന്യൂഡൽഹി: പ്രണയദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 14
    "കൗ ഹഗ് ഡേ' നിർദേശവുമായി കേന്ദ്ര മൃഗസംരക്ഷണ ബോർഡ്. പശുവിനെ ആലിംഗനം ചെയ്യുന്നത് സന്തോഷമുണ്ടാക്കുമെന്ന് ഉത്തരവിൽ പറയുന്നു.

    പശു ഇന്ത്യൻ സംസ്കാരത്തിന്‍റെയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെയും നട്ടെല്ലാണ്. മനുഷ്യരാശിക്ക് എല്ലാ ഐശ്വര്യങ്ങളും നൽകുന്ന അമ്മയെപ്പോലെ പരിപാലിക്കേണ്ട ഒന്നാണ് പശു. കാമധേനു, ഗോമാത എന്നൊക്കെയാണ് നാം വിളിക്കുന്നത്. ഇതിനാലാണ് പ്രണയദിനത്തിൽ "കൗ ഹഗ് ഡേ' ആയി ആചരിക്കാൻ ബോർഡ് ജനങ്ങളോട് നിർദേശിച്ചിരിക്കുന്നത്.

    പശുവിന്‍റെ പ്രാധാന്യം മനസിലാക്കി നല്ലകാര്യങ്ങൾ പ്രചരിപ്പിക്കണമെന്നും നിർദേശത്തിലുണ്ട്. മൃഗങ്ങളോട് അനുകമ്പ കാണിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന് പിന്നിലെ പ്രധാനലക്ഷ്യമെന്നാണ് മൃഗസംരക്ഷണ ബോർഡ് വ്യക്തമാക്കുന്നത്.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728