Header Ads

ad728
  • Breaking News

    പയ്യാവൂർ മഹാശിവക്ഷേത്ര നടയിൽ ഡോ. ഉണ്ണികൃഷ്ണൻ സംഗീതാർച്ചന നടത്തുന്നു


    പയ്യാവൂർ മഹാദേവന് മുന്നിൽ 38-ാം വർഷവും സംഗീതാർച്ചനയുമായി ഉണ്ണികൃഷ്ണൻ പയ്യാവൂർ


    പയ്യാവൂർ:പതിവുതെറ്റിക്കാതെ ഇത്തവണ
    യും പയ്യാവൂർ മഹാശിവക്ഷേത്ര നടയിൽ സംഗീതാർച്ചന നടത്താൻ ഡോ. ഉണ്ണികൃഷ്ണൻ പയ്യാവൂരെത്തി. 1985ൽ തന്റെ ഇരുപതാമത്തെ വയസ്സിൽ വീട്ടിനടുത്തുള്ള പയ്യാവൂർ മഹാശി വക്ഷേത്രത്തിന്റെ തിരുനടയിൽ സംഗീതാർച്ചന നടത്തിയാണ് ഇദ്ദേഹത്തിന്റെ സംഗീതജീവിതത്തിന്റെ തുടക്കം. മുത്തുസ്വാമി ദീക്ഷിതരുടെ 'വാതാപി ഗണപതിം ഭജേഹം' എന്ന കീർത്തനമാണ് അന്ന് അവതരിപ്പിച്ചത്. കൊവിഡ് മൂലം ആഘോഷങ്ങളില്ലാതെ ഉത്സവം നടത്തിയ പ്പോഴും ഇദ്ദേഹം ഗാനാർച്ചന നടത്തി. ഉത്സവത്തിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ എട്ടിന് രണ്ടു മണിക്കൂർ നീളുന്ന കച്ചേരി അവതരിപ്പിച്ചു. എടക്കാട് പി.എസ്. മാരാർ, ഇരിട്ടി രാജൻ മാസ്റ്റർ, തലശ്ശേരി കെ.ബാലൻ മാസ്റ്റർ എന്നിവരുടെ ശിക്ഷണത്തിലായിരുന്നു സംഗീതപഠനം. മദ്രാസ് സർവകലാശാലയിൽ നിന്നും സംഗീതത്തിൽ ബിരുദവും കേരള കലാമണ്ഡലത്തിൽ നിന്ന് സംഗീതത്തിൽ ഡോക്ടറേറ്റും നേടി. കർണാടക സംഗീതത്തിലെ മലയാള കൃതികളായി രുന്നു. ഗവേഷണ വിഷയം. ചെമ്പൈ സംഗീതോത്സവത്തിലും മുകാംബിക ക്ഷേത്രത്തിലും ഗുരുവായൂർ ക്ഷേത്രത്തിലുമെല്ലാം കച്ചേരി നടത്തി. സംഗീതാധ്യാപകൻ എന്ന നിലയിൽ ആ യിരക്കണക്കിന് ശിഷ്യരുണ്ട്. വൈവിധ്യമാർന്ന കേരള ഗാനരൂപങ്ങൾ കോർത്തിണക്കി നടത്തിയ മലയാള സംഗീത യാത്ര ഇതിനോടകം എ ഴുനൂറിലധികം വേദികൾ പിന്നിട്ടു. 2005- ലെ സാരഥി സംഗീതരത്ന പുരസ്കാരവും 2020-ൽ കേരള ക്ഷേത്രകലാ അക്കാദമിയുടെ പുരസ് കാരവും ലഭിച്ചു. പാട്ടിന്റെ കഥ എന്ന പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നടൻ മോഹൻലാൽ ആലപിച്ച് മുത്തപ്പ ഭക്തിഗാനത്തിന് സംഗീതം നൽകിയത് ഇദ്ദേഹമായിരുന്നു. നെടുങ്ങോം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദീർഘകാലം മലയാളം അധ്യാപകനായിരുന്നു. 2021-ൽ കരയത്തുംചാൽ ഗവ. യു.പി. സ്കൂൾ പ്രഥമാ ധ്യാപകനായി വിരമിച്ചു. ഇപ്പോൾ മുഴുവൻ സ മയവും സംഗീതത്തിനായി മാറ്റിവെച്ചിരിക്കുക യാണ്. തന്റെ ഗവേഷണവിഷയം പുസ്തകമാ ക്കുന്നതിന്റെ പണിപ്പുരയിലാണ് ഇപ്പോൾ. ഭാര്യ: വൽസല, മക്കൾ: ഹരികൃഷ്ണൻ, യദുക

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728