Header Ads

ad728
  • Breaking News

    ബയോഗ്യാസ് പ്ലാന്റ് വിതരണം ചെയ്തു.

    ശ്രീകണ്ഠപുരം : ശ്രീകണ്ഠപുരം നഗരസഭയുടെ നാഗരാസുതരണം 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യുന്ന ബയോ ഗ്യാസ് പ്ലാന്റിന്റെ ഉദ്ഘാടനം നഗരഭാധ്യക്ഷ ഡോ. കെ വി ഫിലോമിന ടീച്ചർ നിർവ്വഹിച്ചു. സമ്പൂർണ്ണ ഉറവിട മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ നഗരസഭയിലെ വിവിധ വാർഡുകളിൽ നിന്നുള്ള 51 പേർക്കാണ് ബയോ ഗ്യാസ് പ്ലാന്റ് വിതരണം ചെയ്യുന്നത്. 12740 രൂപ വിലവരുന്ന പ്ലാന്റിന് 1275 രൂപ ഗുണഭോക്തൃ വിഹിതം അപേക്ഷകരിൽ നിന്നും ഇടാക്കി 11475 രൂപ നഗരസഭ ചിലവഴിച്ചാണ് പ്ലാന്റ് വിതരണം ചെയ്യുന്നത്. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി പി നസീമ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസഫിന വർഗീസ്, പി പി ചന്ദ്രംഗതൻ, ക്ലീൻ സിറ്റി മാനേജർ വി എൻ ജയചന്ദ്രൻ എന്നിവർ സംസാരിച്ചു, പബ്ലിക് ഹെൽത്ത്‌ ഇൻസ്പെക്ടർമാരായകെ എം മുനീർ, എ എസ് സന്ദീപ്, ജോഷി മോൻ, സാഫിർ അലി എന്നിവർ പരിപാടിയിൽ സന്നിഹിതരായി. ആലപ്പുഴ ആസ്ഥാനമായുള്ള സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൌണ്ടേഷൻ ആണ് ബയോ ഗ്യാസ് പ്ലാന്റ് നിർമ്മിച്ചു നൽകുന്നത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728