Header Ads

ad728
  • Breaking News

    ചെങ്ങളായി സ്വദേശിയായ അഹ്‌മദ്‌ പി സിറാജിന് വി എം കുട്ടി പുരസ്‌കാരം

    കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന സുൽത്താന മ്യൂസിക് അക്കാദമി യുടെ വി എം പുരസ്‌ക്കാരത്തിന് യുവ വാഗ്മിയും മാപ്പിളപ്പാട്ട് ഗവേഷകനുമായ അഹ്‌മദ്‌ പി.സിറാജ് അര്‍ഹനായി.
    25000രൂപയും മൊമെന്റോയും അടങ്ങുന്നതാണ് അവാർഡ്. ഹസൻ നെടിയനാട്, പി എസ് ഹമീദ്, വിളയിൽ ഫസീല,സി വി എ കുട്ടി ചെറുവാടി എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത് 
       മാപ്പിളപ്പാട്ട് പഠന-നിരൂപണ മേഖലയിലെ സേവനങ്ങൾ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്ന് അക്കാദമി ചെയർമാൻ കെ കെ അബ്ദുസ്സലാം (ഫോക്കസ് മാൾ) അറിയിച്ചു.

    അവാർഡ് സമർപ്പണം കലാ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാനിദ്ധ്യത്തിൽ റംസാൻ മാസത്തിനു ശേഷം കോഴിക്കോട് വെച്ച് നടക്കുമെന്ന് അക്കാദമി ഡയറക്ടർ സി വി എ കുട്ടി ചെറുവാടി അറിയിച്ചു

    മാപ്പിളപ്പാട്ട് ഗവേഷണ -നിരൂപണ രംഗത്തെ സജീവ സാനിദ്ധ്യമാണ് സിറാജ് 
    നിരവധി മാപ്പിളപ്പാട്ട് സ്റ്റേജ്- ടിവി ഷോകൾ സംവിധാനം ചെയ്തിട്ടുണ്ട്.
    സോഫ്റ്റ്‌ സ്കിൽ ട്രെയിനർ, മോട്ടിവേഷണൽ സ്പീക്കർ, ഡോക്യുമെന്ററി ഡയറക്ടർ , കൾനറി മാസ്റ്റർ എന്നീ നിലകളിലും ശ്രദ്ധേയനാണ് .
    കോഴിക്കോട് സർവ്വ കലാശാലയിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദം.ഭാരതിയാർ യൂണിവേഴ്സിറ്റി യിൽ നിന്ന് ജേര്‍ണലിസം & കമ്മ്യൂണിക്കേഷനില്‍ ബിരുദാനാന്തര ബിരുദം.

    ചന്ദ്രിക ദിനപത്രത്തിൽ ലേഖകനായി മാധ്യമ പ്രവർത്തന രംഗത്തേക്ക് കടന്നു വന്നു 

    നാട്ടിലും വിദേശത്തുമായി ആയിരത്തോളം വേദികളില്‍ പ്രഭാഷണങ്ങൾ നടത്തിട്ടിയിട്ടുണ്ട്. ആനുകാലികങ്ങളിൽ പഠനങ്ങൾ , ലേഖനങ്ങൾ, കഥകൾ, കവിതകൾ...എഴുതാറുണ്ട്.
    ദൃശ്യമാധ്യമങ്ങളില്‍ നിരവധി പ്രോഗ്രാമുകളുടെ അവതാരകനും സംവിധായകനുമാണ്. 2003 ല്‍ കൈരളി ടി.വിയില്‍ അവതരിപ്പിച്ച 'തലശ്ശേരിയുടെ മാപ്പിളപ്പെരുമ' എന്ന പ്രോഗ്രാമിലൂടെ യായിരുന്നു ടെലിവിഷന്‍ രംഗത്തെ തുടക്കം. എം.എ.റഹ്മാന്‍, ബാബു ഭരദ്വാജ്,തലശ്ശേരി, കെ.റഫീഖ് തുടങ്ങിയവര്‍ ചേര്‍ന്ന് തയ്യാറാക്കിയ ഈ പ്രോഗ്രാമിന്റെ അവതാരകനായതോടെ ദൃശ്യമാധ്യമ രംഗത്ത് ശ്രദ്ധിക്കപ്പെട്ടു. കൈരളിയില്‍ തന്നെ പാചക പ്രതിഭ ജുമാനാഖാദ്‌രിയോടൊപ്പം 'ഈദുനിസ' എന്ന പ്രോഗ്രാം അവതരിപ്പിച്ചു. ഇന്ത്യാവിഷനില്‍ മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റിലിനോടൊപ്പം അവതരിപ്പിച്ച 'ഇശല്‍ പൂക്കളം' (2005) ജീവന്‍ ടി.വി യില്‍ അവതരിപ്പിച്ച 'സമര്‍പ്പണം' (2006) ദൂരദര്‍ശനില്‍ അവതരിപ്പിച്ച 'ഇശല്‍നിലാ' (2006) ഏഷ്യാനെറ്റില്‍ അവതരിപ്പിച്ച 'തലമുറകളുടെ വര്‍ത്തമാനം' (2007) ജയ്ഹിന്ദ് ചാനലില്‍ അവതരിപ്പിച്ച 'സദ്‌വചനം' (2009) ദര്‍ശനാ ചാനലില്‍ അവതരിപ്പിച്ച 'ത്വിബ്ബുനബി'(2013) തുടങ്ങി നിരവധി പ്രോഗാമുകൾ ചെയ്തു .
    മുസ്ലീം ലീഗിന്റെ പോഷകസംഘടനയായ എം.എസ്.എഫിന്റെ കലാവിഭാഗം സ്റ്റേറ്റ് കണ്‍വീനറായും കേരളമാപ്പിള കലാ അക്കാദമിയുടെ സ്റ്റേറ്റ് ചീഫ് കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
    തളിപ്പറമ്പ ഖുവ്വത്തുല്‍ ഇസ്ലാം അറബിക് കോളേജ്, പാപ്പിനിശ്ശേരി ജാമിഅ: തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് ഖുര്‍ആന്‍-മത പഠനം.
    ഇപ്പോള്‍ കേരള മാപ്പിള കലാ ശാലയുടെ സ്റ്റേറ്റ് ഓർഗനൈസാറായി പ്രവർത്തിക്കുന്നു. മൗലനാ ആസാദ് നാഷണൽ ലഗസി ചെയർമാനാണ്.
    കണ്ണൂരിലെ ജനകീയ സമാധാന- ലഹരി വിരുദ്ധ കൂട്ടായ്മകളിൽ ചേർന്നു പ്രവർത്തിക്കുന്നു .'ബാന്റ് ഓഫ് ലവ് ഇന്ത്യയുടെ ' സ്ഥാപകനാണ്.

    കേന്ദ്ര സാംസ്കാരിക വകുപ്പിന് കീഴിലുള്ള ഫോക്‌&ട്രൈബൽ അസോസിയേഷന്റെ ലോക് കലാ പുരസ്‌കാരം,കേരള ഗാന്ധി സാഹിത്യ വേദിയുടെ മൗലനാ ആസാദ്‌ പുരസ്‌കാരം,
    ഉത്തരകേരള കവിതാസാഹിത്യവേദിയുടെ 'പ്രഭാഷക ചൈതന്യ പുരസ്‌കാരം',
    കാഞ്ഞങ്ങാട് തുളുനാട് മാസികയുടെ 'വിദ്യാഭ്യാസ പുരസ്‌കാരം', കണ്ണൂർ മാനിഷാദ: പ്രതികരണവേദിയുടെ 'സ്വദേശാഭിമാനി പുരസ്‌കാരം',
    ദമ്മാം സഫ സാംസ്‌കാരിക വേദിയുടെ'അല്ലാമാ ഇഖ്ബാൽ' പുരസ്‌കാരം തുടങ്ങിയ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
    കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിനടുത്തുള്ള എടയന്നൂര്‍ സ്വദേശിയാണ് .കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 
    കീഴിലുള്ള ജെ.എസ്.എസ്സിൽ അസി.പ്രോഗ്രാം ഓഫീസറായും ദുബായ് മതകാര്യ വകുപ്പിന് കീഴിൽ കോപ്പി റൈറ്ററായും ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ 'ഫുഡ് ബൗൾ' -ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുന്നു . പരേതനായ സി.എം.മൗലവിയുടെയും പി.പി .ഹഫ്‌സയുടെയും പുത്രനാണ്. ഭാര്യ ജസീറ മുഹമ്മദ്, മക്കള്‍ ഹവ്വ ജല്‍വാഹിന്ദ് ,ആദം സഫര്‍ജാന്‍.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728