Header Ads

ad728
  • Breaking News

    കൗ ഹഗ് ഡേ': പ്രണയ ദിനത്തില്‍ പശുക്കളെ ആലിംഗനം ചെയ്യണമെന്ന വിവാദ നിര്‍ദേശം പിന്‍വലിച്ചു

    10/02/2023

    കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് വിവാദ കൗ ഹഗ് ഡേ സര്‍ക്കുലര്‍ പിന്‍വലിച്ചു. പ്രണയദിനത്തില്‍ പശുവിനെ കെട്ടിപ്പിടിച്ച് കൗ ഹഗ് ഡേ ആചരിക്കണമെന്ന കേന്ദ്ര മൃഗ സംരക്ഷണ ബോർഡിന്‍റെ നിര്‍ദേശമാണ് പിന്‍വലിച്ചത്.  കൗ ഹഗ് ഡേ സര്‍ക്കുലറിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി ട്രോളുകള്‍ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചിരിക്കുന്നത്. 

    ഇന്ത്യയുടെ സംസ്കാരത്തിന്‍റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും അടിസ്ഥാനമാണ് പശുക്കൾ. പശുക്കളെ ആലിംഗനം ചെയ്യുന്നത് സമൂഹത്തിൽ സന്തോഷത്തിന് കാരണമാകുമെന്നായിരുന്നു വിവാദ സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്. പിന്നാലെ, കൗ ഹഗ് ഡേ ആചരിക്കാനുള്ള നിർദേശത്തെ സ്വാഗതം ചെയ്തുകൊണ്ട് യുപി മൃഗസംരക്ഷ വകുപ്പ് മന്ത്രി ധരംപാൽ സിംഗും പ്രസ്താവന നടത്തിയിരുന്നു. 


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728