Header Ads

ad728
  • Breaking News

    ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്നതിൽ നിന്നും ഭരണകൂടങ്ങൾ പിന്മാറണം - AIYF കണ്ണൂർ ജില്ലാ ക്യാമ്പ്

    കേരള നിയമസഭയിൽ ബഡ്ജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ നിരവധി വികസന ക്ഷേമ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തിൻ്റെ വികസന സ്വപ്നത്തിന് മേൽ കേന്ദ്ര ഗവർമെൻ്റ് ഏർപ്പെടുത്തുന്ന തടസങ്ങൾ സംസ്ഥാന ഗവർമെൻ്റിൻ്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് തടസ്സമായി മാറിയിരിക്കുകയാണ് ഈ സാഹചര്യത്തിൽ പോലും പുതിയ വികസന ക്ഷേമ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ച് കൊണ്ട് അവതരിപ്പിച്ച ബഡ്ജറ്റ് അഭിനന്ദനാർഹമാണ് പക്ഷേ വിഭവങ്ങൾ കണ്ടെത്തുന്നതിന് വേണ്ടി ജനകീയ സർക്കാർ നികുതി കുടിശ്ശിക ഉൾപ്പെടെ പിരിച്ചെടുത്ത് ഭരണ ചിലവുകൾ കുറച്ച് പുതിയ വിഭവ സംവിധാനങ്ങൾ കണ്ടെത്തുന്നതിന് പകരം ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്നത് പ്രതിഷേധാർഹമാണ്. കേന്ദ്ര ഗവൺമെൻ്റിൻ്റെ കോർപ്പറേറ്റ് ദാസ്യത്തിൻ്റെ പേരിൽ പെട്രോളിയം കമ്പനികൾ ജനങ്ങളെ കൊള്ളയടിക്കാൻ അടിക്കടി വർദ്ധിപ്പിച്ച് പെട്രോൾ ഉൽപന്നങ്ങളുടെ വില സർവ്വകാല റെക്കോർഡിൽ ആണ് ഈ സാഹചര്യത്തിൽ പെട്രോളിനും ഡീസലിനും രണ്ട് രൂപ സർചാർജ്ജ് ഏർപ്പെടുത്തുന്നത് പൊതുജനത്തിന് കൂനിന്മേൽ കുരു ആയി മാറിയിരിക്കുകയാണ്. പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതും അശാസ്ത്രീയവും ആയ അമിത നികുതിഭാരം പിൻവലിച്ച് കുടിശ്ശിക ഉൾപ്പെടെയുള്ള നികുതികൾ പിരിച്ചെടുക്കാൻ തയ്യാറായി ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന ഇന്ധനസെസ് ഭാരം ഒഴിവാക്കണം എന്ന് AIYF കണ്ണൂർ ജില്ലാ ക്യാമ്പ് സർക്കാരിനോട് ആവശ്യപ്പെടുന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728