Header Ads

ad728
  • Breaking News

    കൊടിമര, പതാക, ബാനർ ജാഥകൾ സമാപിച്ചു.മുസ്ലിം ലീഗ് ഇരിക്കൂർ മണ്ഡലം സമ്മേളനം നാളെ തുടങ്ങും



    ശ്രീകണ്ഠപുരം:മലയോര മണ്ണിൽ രാഷ്ട്രീയ ശക്തി വിളംബരം ചെയ്ത് ഇരിക്കൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന് പ്രഡോജ്വല തുടക്കം. മലയോരത്തിൻ്റെ ഹൃദയഭൂമിയിലൂടെ ഇളക്കി മറിച്ച ആവേശം പതാക,കൊടിമര, ബാനർ ജാഥകൾ ശ്രീകണ്ഠപുരത്ത് എത്തിയപ്പോൾ വാനിലുയർന്ന ഹരിതക്കൊടികൾ അത്യാവേശത്തിൻ്റെ ഹരിതക്കടലായി. ശ്രീകണ്ഠപുരം സെൻട്രൽ ജംഗ്ഷനിൽ സംഗമിച്ച മൂന്ന് ജാഥകളും ടൗൺ ചുറ്റി സമ്മേളന നഗരിയിലെത്തുമ്പോൾ ഇരിക്കൂർ മണ്ഡലത്തിലെ ശാസ്ത്രീയാടിത്തറയുള്ള പ്രസ്ഥാനത്തിൻ്റെ വിളംബരം കൂടിയായി മൂന്ന് ദിവസ സമ്മേളനത്തിൻ്റെ ആദ്യ ദിന പരിപാടികൾ.

    ആലക്കോട് രയറോത്ത് നിന്ന് മണ്ഡലം ട്രഷറർ വി എ റഹീം നായകനും സിക്രട്ടറി വിവി അബ്ദുള്ള ഡയരക്ടറും പി എം,മുഹമ്മദ് കുഞ്ഞി, കെ മുഹമ്മദ് കുഞ്ഞി കോ ഓർഡിനേറ്ററുമായ കൊടിമര ജാഥയും തേറളായിൽ നിന്ന് പി പി ഖാദർ ജാഥാനായകനും മൂസാൻ കുട്ടി തേറളായി ഡയരക്ടറും അശ്രഫ് ചുഴലി കോഓർഡിനേറ്ററുമായ പതാക ജാഥയും കെ പി അശ്രഫ് ജാഥാ നായകനും വി ഹാഷിം ഡയരക്ടറും എ അഹ്മദ് കുട്ടി ഹാജി കോ ഓർഡിനേറ്ററുമായ ബാനർ ജാഥയും ശ്രീകണ്ഠപുരം സെൻട്രൽ ജംഗ്ഷനിൽ സംഗമിച്ചു. തുടർന്ന് ആവേശം അലതല്ലിയ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ സമ്മേളന നഗരിയായ കെ പി എ റഹ്മാൻ നഗരിയിലെത്തി കൊടി മരം സ്ഥാപിച്ചു.അഡ്വ എസ് മുഹമ്മദ് പതാക ജാഥയും പിടിഎ കോയ മാസ്റ്റർ ബാനർ ജാഥയും ടി എൻ എ ഖാദർ കൊടിമര ജാഥയും ഉദ്ഘാടനം ചെയ്തു.കെ സലാഹുദ്ദീൻ, ഹൈദ്രോസ് ഹാജി, എൻ പി സിദ്ദീഖ് പ്രസംഗിച്ചു.

    സമ്മേളനത്തിൻ്റെ ഭാഗമായി നാളെ 2 മണിക്ക് പി പി ഉസ്മാൻ ഹാജി പതാക ഉയർത്തും.3 മണിക്ക് ബസ് സ്റ്റാൻ്റ് പരിസരത്ത് മതേതര ഇന്ത്യ ഭാവിയും വർത്തമാനവും എന്ന വിഷയത്തിൽ സെമിനാർ നടക്കും. മുസ്ലിം ലീഗ് സംസ്ഥാന സിക്രട്ടറി അബ്ദു റഹ്മാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്യും. അഡ്വ സജീവ് ജോസഫ് എം എൽ എ, റിജിൽ മാക്കുറ്റി, ഷരീഫ് സാഗർ പ്രസംഗിക്കും.
    മറ്റന്നാൾ 3 മണിക്ക് പ്രകടനവും പൊതുസമ്മേളനവും നടക്കും.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728