Header Ads

ad728
  • Breaking News

    കുറ്റക്കാർക്കെതിരെകർശന നടപടി സ്വീകരിക്കുക.....വെൽഫെയർ പാർട്ടി

    ശ്രീകണ്ഠാപുരം:
    ഏരുവേശ്ശി പഞ്ചായത്തിലെ   മണ്ണംകുണ്ടിൽ താമസിക്കുന്ന  അവിവാഹിതയായ
    പട്ടിക വർഗ്ഗ യുവതിയുടെ വീട് തീവെച്ചു നശിപ്പിച്ചതിൽ വെൽഫെയർ പാർട്ടി ഇരിക്കൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. അക്രമികളെ എത്രയും വേഗം പിടികൂടണമെന്നും കോളനികൾ കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി വില്പനക്കാരെ അധികാരികൾ നിലക്ക് നിർത്തണമെന്നും വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് വി പി ഖലീൽ ആവശ്യപ്പെട്ടു.
    ജില്ലാ കമ്മിറ്റി അംഗം വിജയൻ ചങ്ങറ മണ്ഡലം സെക്രട്ടറി ഷാജഹാൻ ഐച്ചേരി, നടുവിൽ പഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് മൂസാൻ ഹാജി  എന്നിവർ സ്ഥലം സന്ദർശിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728