Header Ads

ad728
  • Breaking News

    ലോകകപ്പ് ഹോക്കി: ഇന്ന് ഇന്ത്യയ്ക്ക് നിർണായകം

    ഭുവനേശ്വർ • ലോകകപ്പ് ഹോക്കിയിൽ ക്വാർട്ടർ ഫൈനൽ ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് ഇന്നു നിർണായക മത്സരം. അവസാന ഗ്രൂപ്പ് മത്സരത്തിൽ വെയ്‌ൽസാണ് ഇന്ത്യയുടെ എതിരാളികൾ. ഗ്രൂപ്പിൽ ഒരു ജയവും ഒരു സമനിലയുമുള്ള ഇന്ത്യയുടെ ക്വാർട്ടർ സാധ്യതകൾ ഇന്നു നടക്കുന്ന സ്പെയിൻ– ഇംഗ്ലണ്ട് മത്സരത്തെക്കൂടി ആശ്രയിച്ചാണ്.

    ഗ്രൂപ്പ് ഡിയിൽ ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും 4 പോയിന്റ് വീതമുണ്ട്. ഗോൾ‌ വ്യത്യാസത്തിൽ ഇംഗ്ലണ്ടാണ് മുന്നിൽ. ഗ്രൂപ്പ് ജേതാക്കളാണ് നേരിട്ടു ക്വാർട്ടറിലെത്തുക. രണ്ടാം സ്ഥാനക്കാർ ക്രോസ് ഓവർ റൗണ്ട് കളിക്കണം. ഇംഗ്ലണ്ട് ജയിച്ചാൽ, നേരിട്ടു ക്വാർട്ടറിലെത്താൻ ഇന്ത്യയ്ക്കു വെയ്‌ൽസിനെ വലിയ മാർജിനിൽ തോൽപിക്കേണ്ടിവരും.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728