Header Ads

ad728
  • Breaking News

    ശ്രീകണ്ഠപുരം ഹയർ സെക്കണ്ടറി സ്കൂളിൽ കാന്റീൻ പ്രവർത്തനമാരംഭിച്ചു.

    ശ്രീകണ്ഠപുരം : ശ്രീകണ്ഠപുരം നഗരസഭയുടെ കീഴിലുള്ള ശ്രീകണ്ഠപുരം ഹയർ സെക്കണ്ടറി സ്കൂളിൽ കുടുംബശ്രിയുടെ നേതൃത്വത്തിൽ കുട്ടികൾക്കും അദ്ധ്യാപകർക്കുമായി കാന്റീൻ പ്രവർത്തനം ആരംഭിച്ചു.കുടുംബശ്രീ അംഗങ്ങൾക്ക് തങ്ങളുടെ താല്പര്യത്തിനും അഭിരുചിക്കും അനുസരിച്ച് സംരംഭങ്ങൾ ആരംഭിക്കാനാവിശ്യമായ എല്ലാ ഇടപെടലുകളും സി ഡി എസ് നടത്തി വരുന്നു. കുടുംബശ്രീ സംരംഭകർക്ക് ഉപജീവന മാർഗ്ഗമായി സാമൂഹിക സംവിധാനത്തിനുള്ളിൽ നിന്നുകൊണ്ട് തന്നെ സംരംഭത്തിന്റെ വിപുലികരണത്തിന് ആവശ്യമായ മൂലധന സാമഗ്രികളുടെ സമാഹരണവും, പ്രവർത്തന മൂലധന സമാഹരണവും, പരിശീലനവും കുടുംബശ്രിയിലൂടെ നൽകാൻ സാധിച്ചതിന്റെ അടിസ്ഥാനത്തിലും ശ്രീകണ്ഠപുരം നഗരസഭയുടെയും, കുടുംബശ്രീ സി ഡി എസിന്റെയും മികച്ച പിന്തുണയിലുമാണ് ശ്രീകണ്ഠപുരം സ്കൂളിൽ കാന്റീൻ തുടങ്ങുവാൻ സാധിച്ചത്.


     നഗരസഭാധ്യക്ഷ ഡോ. കെ വി ഫിലോമിന ടീച്ചർ കാന്റീൻ ഉദ്ഘാടനം ചെയ്യ്തു. വൈസ് ചെയർമാൻ കെ ശിവദാസൻ, സ്ഥിരം സമിതി അധ്യക്ഷ വി പി നസീമ, മുനിസിപ്പൽ സെക്രട്ടറി അഭിലാഷ്, നഗരസഭാ കൗൺസിലർമാരായ കെ വി ഗീത, കെ ടി ലീല, വി സി രവീന്ദ്രൻ, കെ ഒ പ്രദീപൻ, വി വി ജമുന, റവന്യൂ ഇൻസ്‌പെക്ടർ ലക്ഷ്മണൻ, സി ഡി എസ് ചെയർപേഴ്സൺ ഓമന, അക്കൗണ്ടന്റ് പ്രിയ, സ്കൂൾ ഹെഡ് മാസ്റ്റർ ഓമന, കുടുംബശ്രീ അംഗങ്ങൾ, സ്കൂൾ പി ടി എ അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പരുപാടിയിൽ പങ്കെടുത്തു. വ്യത്യസ്തയിനം പലഹാരങ്ങൾ, ജ്യൂസ്‌ ഇനങ്ങൾ, ചായ, കോഫി, ബിരിയാണി തുടങ്ങിയവ കുടുംബശ്രീ തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728