Header Ads

ad728
  • Breaking News

    ഭിന്നശേഷി ദിനാചരണ സന്ദേശയാത്ര ഇന്ന് 2.30 ന് ശ്രീകണ്ഠപുരത്ത്

     ശ്രീകണ്ഠപുരം:
     ലോക ഭിന്നശേഷി ദിനമായ ഡിസംബർ മൂന്നിന് മുന്നോടിയായി സമരിറ്റൻ ലൈഫ് ഭിന്നശേഷി യൂണിറ്റിന്റെയും ഒപ്പം കൂട്ടായ്മയുടെയും വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകരണത്തോടെ ഭിന്നശേഷി ദിനാചരണ സന്ദേശയാത്ര ഉച്ചകഴിഞ്ഞ് 2.30 മണിക്ക് ശ്രീകണ്ഠാപുരം ഹൈസ്കൂൾ പരിസരത്തു നിന്നും ബസ് സ്റ്റാൻഡിലേക്ക് നടത്തപ്പെടുന്നു. ഭിന്നശേഷിക്കാരായ സഹോദരങ്ങൾക്ക് സമൂഹത്തിൻ്റെ പിന്തുണയും പ്രോത്സാഹനവും വാഗ്ദാനം ചെയ്തുകൊണ്ട് നടത്തപ്പെടുന്ന ഈ റാലിയിൽ സമരിറ്റൻ ലൈഫ് ഭിന്നശേഷി യൂണിറ്റ് അംഗങ്ങളും, ശ്രീകണ്ടാപുരം മുനിസിപ്പാലിറ്റി, ചെങ്ങളായി പഞ്ചായത്ത്, ഏരുവേശ്ശി പഞ്ചായത്ത്, എന്നിവിടങ്ങളിലെ മെമ്പർമാർ, ആശാവർക്കർമാർ, സാൻ ജോർജിയ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾ, ചെമ്പന്തൊട്ടി സെന്റ് ജോർജ് യു.പി, ഹൈസ്കൂൾ, ശ്രീകണ്ഠാപുരം ഗവൺമെന്റ് ഹൈസ്കൂൾ,ഹയർ സെക്കൻഡറി സ്കൂൾ, ചുഴലി ഗവൺമെന്റ് ഹൈസ്കൂൾ, സ്കൗട്ട് ആൻഡ് ഗൈഡ്, എസ്പിസി, എൻഎസ്എസ്, അംഗങ്ങളും, ലിറ്റിൽ ഫ്ലവർ സ്കൂൾ ശ്രീകണ്ഠപുരം, എസ്. ഇ .എസ് കോളേജ് ശ്രീകണ്ഠപുരത്തെ എൻ.എസ്.എസ്, എൻ.സി.സി അംഗങ്ങളും, കോട്ടൂർ ഐ.ടി.ഐ, നാഷണൽ കോളേജ് ശ്രീകണ്ഠപുരം, നവജ്യോതി കോളേജ് ചെറുപുഴ, കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് ശ്രീകണ്ഠപുരം യൂണിറ്റ്, ലയൺൻസ് ക്ലബ്സ് ശ്രീകണ്ഠാപുരം യൂണിറ്റ്അംഗങ്ങളും പങ്കെടുക്കുന്നു.

     ബസ്
    സ്റ്റാൻഡ് പരിസരത്ത് വച്ചുനടക്കുന്ന പൊതുസമ്മേളനത്തിൽ ശ്രീകണ്ടാപുരം മുനിസിപ്പൽ ചെയർപേഴ്സൺ, 
    ഡോ. കെ. വി ഫിലോമിന അധ്യക്ഷത വഹിക്കും തളിപ്പറമ്പ് ആർ.ഡി.ഒ മേഴ്സി ഇ.പി വിശിഷ്ടാതിഥിയായി മുഖ്യപ്രഭാഷണം നടത്തും. ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. പി മോഹനൻ, ഏരുവേശ്ശിപഞ്ചായത്ത് പ്രസിഡണ്ട് ടെസ്സി ഇമ്മാനുവൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.

     പ്രസ്തുത പരിപാടിയിൽ സാൻജോർജ്ജിയ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള ഡാൻസ്, എസ്. ഇ. എസ് കോളേജ് വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ്,
    നവജ്യോതി കോളേജ് ചെറുപുഴയുടെ നേതൃത്വത്തിലുള്ള തെരുവുനാടകം, 
    സമരിറ്റൻ ഭിന്നശേഷി യൂണിറ്റ് അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, ഭിന്നശേഷിക്കാരുടെ ചിത്ര പ്രദർശനങ്ങൾ, സമരിറ്റൻ ലൈഫ് ഭിന്നശേഷി അംഗങ്ങൾ ഉണ്ടാക്കുന്ന വിവിധ ഉൽപന്നങ്ങളുടെ സ്റ്റാൾ എന്നിവയും ഉണ്ടായിരിക്കും.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728