Header Ads

ad728
  • Breaking News

    വനിതാ സംരംഭകത്വ അവബോധ പരിശീലനം നടത്തി

    ശ്രീകണ്ഠപുരം : ശ്രീകണ്ഠപുരം നഗരസഭ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ സംരംഭകത്വ അവബോധ പരിശീലനം സംഘടിപ്പിച്ചു. കുടുംബശ്രീ പ്രവർത്തകരെ സ്വയം തൊഴിൽ രംഗങ്ങളിൽ പ്രാപ്തരാക്കുന്നതിനായി അവരുടെ കഴിവുകളെ കണ്ടെത്തി വേണ്ട പ്രോത്സാഹനവും സഹായവും നൽകുന്നതിന്റെ ഭാഗമായാണ് സി ഡി എസ്സിന്റെ നേതൃത്വത്തിൽ പരിശീലന പരുപാടി സംഘടിപ്പിച്ചത്. ചെറുകിട വ്യവസായ യൂണിറ്റുകൾ, കുടുംബശ്രീ ചായ കടകൾ, തുണി കടകൾ, തുടങ്ങിയവ ആരംഭിക്കുന്നതിനും, ഓൺലൈൻ മാർക്കറ്റിംഗ് സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള പരിശീലനവും കുടുബശ്രികളിൽ ലഭ്യമാക്കി വരുന്നു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി പി ചന്ദ്രംഗതൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ ഡോ. കെ. വി ഫിലോമിന ടീച്ചർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ എ ഓമന, ടി പി രജിത എന്നിവർ സംസാരിച്ചു.
    ബ്ലോക്ക് കോർഡിനേറ്റർ ആഹ്ലാദ് , എം ഇ സി മാരായ രജനി, വിജയകുമാരി എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു. വിവിധ വാർഡുകളിലെ കുടുംബശ്രീ യൂണിറ്റ് അംഗങ്ങൾ പരുപാടിയിൽ പങ്കെടുത്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728