Header Ads

ad728
  • Breaking News

    മദ്യം ലഹരിതന്നെയാണെന്ന വസ്തുത സർക്കാർ മറക്കരുത്:ഫാ.ചാക്കോ കുടിപ്പറമ്പിൽ

    പേരാവൂർ:മദ്യവും ലഹരിയാണെന്ന വസ്തുത സർക്കാർ മറക്കരുത് എന്ന് കെ.സി.ബി.സി.മദ്യവിരുദ്ധ സമിതി സംസ്ഥാന വക്താവ് ഫാ.ചാക്കോ കുടിപ്പറമ്പിൽ.പേരാവൂർ മേജർ ആർക്കി എപ്പിസ്ക്കോപ്പൽ തീർത്ഥാടന ദൈവലായത്തിൽ കേരളപ്പിറവിദിനത്തിൽ ലഹരി വിരുദ്ധ ശൃംഖലയിൽ പങ്കെടുത്ത് അതിരൂപതാതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.വർഷം തോറും മുപ്പതിനായിരത്തിലധികം പേർ മദ്യപാനം മൂലം ക്യാൻസർ രോഗികളാകുന്നു എന്ന വേൾഡ് ഹെൽത്ത് ഓർഗൈനൈസേഷന്റെ കണ്ടെത്തലിനെ സർക്കാർ വിലകുറച്ചു കാണരുതെന്നും ,മദ്യലഭ്യത കുറച്ചു കൊണ്ട് ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ആത്മാർത്ഥത സർക്കാർ കാട്ടണമെന്നും അദ്ദേഹം പ്രസ്താവിച്ചു .പേരാവൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന ദൈവാലയ ആർച്ച് പ്രീസ്റ്റ് റവ.ഡോ.തോമസ് കൊച്ചുകരോട്ട് അദ്ധ്യക്ഷത വഹിച്ചു.മദ്യ-ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു ഫാ.ഓസ്റ്റിൻ ചക്കാംകുന്നേൽ ,ഡീക്കൻ എബിൻ,ജോജോ കൊട്ടാരത്തിൽ,ബിജു കദളിക്കാട്ടിൽ,ഫ്രാൻസീസ് കൂറ്റനാൽ,സിസ്റ്റർ ഡോ.ഗ്രേസി ചെല്ലങ്കോട്ട്,സിസ്റ്റർ ലില്ലി എസ്.എച്ച്. ,തങ്കമ്മ മൂക്കനോലിക്കൽ,തങ്കമ്മ മാടപ്പള്ളിക്കുന്നേൽ,അമ്പിളി പൊട്ടങ്കൽ, ലിസ്സി കൈതക്കൽ, അബിൻ ചിറപ്പറമ്പിൽ,എന്നിവർ നേതൃത്വം നൽകി.എ.ഡി.എസ്.യു വിന്റെ നേതൃത്വത്തിൽ കണ്ണൂർ-കാസറഗോഡ് ജില്ലകളിലെ സ്കൂളുകളിലെ നൂറോളം കോർപറേറ്റ് സ്കൂളുകളിൽ ലഹരിവിരുദ്ധ ശൃംഖലയും പ്രതിജ്ഞയും നടന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728