Header Ads

ad728
  • Breaking News

    ശ്രീകണ്ഠാപുരത്ത് കേരളോത്സവം നവംബർ 12 മുതൽ 19 വരെ

    30 ഒക്ടോബർ 2022

    ശ്രീകണ്ഠാപുരം: ശ്രീകണ്ഠാപുരം നഗരസഭ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് കേരളോത്സവം 2022 സംഘാടക സമിതി രൂപീകരിച്ചു. 
    ശ്രീകണ്ഠാപുരം നഗരസഭാ ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ ഡോ.കെ.വി ഫിലോമിന ടീച്ചർ, വൈസ് ചെയർമാൻ കെ. ശിവദാസൻ, സ്ഥിരം സമിതി അദ്ധ്യക്ഷ രായ ത്രേസ്യാമ്മ മാത്യു, കെ.സി ജോസഫ്, പി.പി ചന്ദ്രാംഗദൻ , ജോസഫീന ടീച്ചർ, നസീമ വിപി, നഗരസഭാ സെക്രട്ടി അഭിലാഷ്, യുവജനക്ഷേമ ബോർഡ് കോർഡിനേറ്റർ സുഹൈൽ ചെമ്പൻ തൊട്ടി, എന്നിവർ സംസാരിച്ചു.
    നവംബർ 12 മുതൽ 19 വരെ നടക്കുന്ന കേരളോത്സവത്തിൻ്റെ സംഘാടക സമിതി രക്ഷാധികാരിയായി സജീവ് ജോസഫ് എം.എൽ എ യും സംഘാടക സമിതി ചെയർമാനായ് ഡോ.കെ.വി ഫിലോമിന ടീച്ചർ, ജനറൽ കൺവീനർ നഗരസഭാ സെക്രട്ടി അഭിലാഷ് എന്നിവരെയും യോഗം തിരഞ്ഞെടുത്തു്.

    നവംബർ 12ന് അത് ലറ്റിക്സ് മത്സരങ്ങൾ ചെമ്പൻ തൊട്ടിയിൽ വെച്ചും, 19 ന് കലാ സാഹിത്യ മത്സരങ്ങൾ ശ്രീകണ്ഠപുരത്ത് വെച്ചും നടക്കും.പി ആർ മീഡിയ..വിവിധ ഗെയിംസ് മത്സരങ്ങൾ 12 മുതൽ 19 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അതത് ക്ലബ്ബുകൾ മുഖേനെയോ, കൗൺസിലർമാരിലൂടെയോ നവംബർ 10 ന് മുൻപായി പേര് നൽകേണ്ടതാണ്. നഗരസഭാ പരിധിയിലെ ക്ലബ്ബുകളുടെയും വായനശാലകളുടെയും ഭാരവാഹികളുടെ യോഗം നവംബർ 3ന് ശ്രീകണ്ഠാപുരത്ത് വെച്ച് ചേരുന്നതായിരിക്കും.

    യോഗത്തിൽ കൗൺസിലർമാർ, വിവിധ യുവജന സംഘടനാ പ്രതിനിധികൾ, വിവിധ ക്ലബ്, വായനശാല, കലാസമിതി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728