Header Ads

ad728
  • Breaking News

    ഇരിക്കൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

    ഇരിക്കൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എസ്പിസി, ജെ ആർ സി , സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നീ യൂണിറ്റികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു . ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ലഹരി വിരുദ്ധ റാലി ,ലഹരി വിരുദ്ധ പ്രതിജ്ഞ, മ്യൂസിക്കൽ ക്യാമ്പയിൻ എന്നിവ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ റാലി സ്കൂൾ ഹെഡ്മിസ്ട്രസ് വി.സി ശൈലജ നിർവഹിച്ചു. സീനിയർ കേഡറ്റ് കെ.കെ കീർത്തമോൾ ലഹരി വിരുദ്ധ പ്രതിജ്ഞ സിദ്ധിഖ് നഗർ ടൗണിൽ വെച്ച് ചൊല്ലിക്കൊടുത്തു. ലഹരി വിരുദ്ധ ക്യാമ്പനിന് സീനിയർ അസിസ്റ്റന്റ് എ സി റുബീന, സ്റ്റാഫ് സെക്രട്ടറി ടി. സുനിൽകുമാർ ,കമ്മ്യൂണിറ്റി പോലീസ് ഓഫീസർ വി വി സുനേഷ്, ടി.വത്സലൻ , പി. ധന്യ, കെ.പി വിനിൽ ,യു.കെ പ്രിയേഷ് , ആശ മാനുവൽ ,പി മനീഷ എന്നിവർ നേത്യത്വം നൽകി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728