Header Ads

ad728
  • Breaking News

    നിർമല സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് നടത്തി.

    ചെമ്പേരി : നിർമല ഹയർ സെക്കണ്ടറി സ്കൂളിൽ എസ്.പി.സി. യൂണിറ്റ് 5ാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടത്തി. ഏരുവേശ്ശി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടെസി ഇമ്മാനുവൽ കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു.


     സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ജിബിൻ വട്ടം കാട്ടേൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ജോർജ് എം.ജെ. പതാകയുയർത്തി. പ്രിൻസിപ്പൽ സജീവ് സി.ഡി,  
    കുടിയാൻമല പോലീസ് സബ് ഇൻസ്പെക്ടർ ജോസ് എൻ.ജെ, യു.പി.സ്കൂൾ ഹെഡ്മിസ്ട്രസ്സ് നിസ്റ്റർ. 
    ലിസി പോൾ , പി.ടി.എ പ്രസിഡണ്ട് രാജീവൻ ടി.പി, മദർ പി.ടി.എ.പ്രസിഡണ്ട് ജോയ്സി കുറ്റിവേലിൽ തുടങ്ങിയവർ പ്രസംഗിച്ചു അഡീഷണൽ ഡ്രിൽ ഇൻസ്ട്രക്ടർ മാരായ വി.ജെ.തോമസ്, ബാബു കെ., സിവിൽ പോലീസ് ഓഫീസർ മാരായ സുജേഷ്, പുഷ്പ, സി.പി. ഒ. ഷിന്റോ മാത്യു, എ.സി.പി.ഒ. ബീന ഫിലിപ്പ് തുടങ്ങിയവർ നേതൃത്വം നൽകി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728