Header Ads

ad728
  • Breaking News

    ഇരിക്കൂർ ഉപജില്ല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇരട്ട കിരീടവുമായി ജിഎച്ച്എസ്എസ് ഇരിക്കൂർ :

    പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്ത് നടന്ന ഇരിക്കൂർ ഉപജില്ല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ , സീനിയർ വിഭാഗങ്ങളിൽ ജേതാക്കളായി ജിഎച്ച്എസ്എസ് ഇരിക്കൂർ ടീം. സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ ഫൈനൽ മത്സരത്തിൽ എം.പി ഷാസിൻ നയിച്ച ജി.എച്ച്.എസ് എസ് ഇരിക്കൂർ ടീം സേക്രട്ട് ഹേര്‍ട്ട് ഹയർ സെക്കൻഡറി സ്കൂൾ പയ്യാവൂരിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്. കഴിഞ്ഞ ദിവസം നടന്ന ഫൈനൽ മത്സരത്തിൽ ടി മുഹമ്മദ് ഷിറാസ് നയിച്ച സീനിയർ ടീം നിർമ്മല ഹയർ സെക്കണ്ടറി സ്കൂൾ ചെമ്പേരിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 7-6 ന് പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്. ജൂനിയർ വിഭാഗം സ്കൂൾ ടീം മൂന്നാം സ്ഥാനവും നേടി. ജി.എച്ച്.എസ് എസ് ഇരിക്കൂർ സ്കൂൾ കായികാധ്യാപകൻ സിബി പീറ്ററിന്റെ നേതൃത്വത്തിലുള്ള ടീം ചിട്ടയായ പരിശീലനത്തിലൂടെയാണ്‌ ഈ ഉജ്വല വിജയം നേടിയത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728