Header Ads

ad728
  • Breaking News

    ശ്രീകണ്ഠപുരത്ത് മീൻകുഞ്ഞുങ്ങളെ വിതരണം ചെയ്തു.


    2022--23 വർഷം ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റിയിൽ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന വിവിധ മത്സ്യകൃഷി ഘടക പദ്ധതികളുടെ ഭാഗമായി മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു.

    സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി കർഷകർക്ക് 4600 ആസാം വാള കുഞ്ഞുങ്ങളെയും 1000 വരാൻ കുഞ്ഞുങ്ങളെയുമാണ് വിതരണം ചെയ്തത്. ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന ടീച്ചർ മത്സ്യ വിത്ത് വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫിന വർഗീസ്, കൗൺസിലർമാരായ കെ. ജെ ചാക്കോ, കുഞ്ഞിരാമൻ മാസ്റ്റർ, വി. സി രവീന്ദ്രൻ, കെ. വി ഗീത, ഫിഷറീസ് കോർഡിനേറ്റർമാരായ സന്ധ്യ, ദീപ, ഏരുവേശ്ശി ഫിഷറീസ് പ്രൊമോട്ടർ ലിബിന എന്നിവർ പരുപാടിയിൽ സന്നിഹിതരായി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728