Header Ads

ad728
  • Breaking News

    ശ്രീകണ്ഠപുരത്ത് ലഹരി വിരുദ്ധ സദസ്സും ദീപം തെളിയിക്കലും നടത്തി.

    ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം നഗരസഭയുടെയും പോലീസ്, എക്‌സൈസ് ഡിപ്പാർട്മെന്റുകളുടെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും, വ്യാപാരി വ്യവസായ സമിതിയുടെയും നേതൃത്വത്തിൽ ശ്രീകണ്ഠപുരം ടൗണിൽ ലഹരി വിരുദ്ധ സദസ്സും ദീപം തെളിയിക്കലും നടത്തി. ഇരിക്കൂർ എം.എൽ.എ അഡ്വ. സജീവ് ജോസഫ് പരുപാടി ഉദ്ഘാടനം ചെയ്തു. യുവാക്കളും പ്രായ പൂര്‍ത്തിയാകാത്ത കുട്ടികളും ആണ് പലപ്പോഴും ലഹരി മരുന്നുകളുടെ ഉപയോഗത്തിന് അടിമപ്പെടുന്നത്. ലഹരിവസ്തുക്കളുടെ ദുരുപയോഗം മൂലം നമ്മുടെ സമൂഹത്തിലെ ഭൂരിപക്ഷം യുവാക്കളും വഴിതെറ്റിപോകുന്നു. മയക്കുമരുന്നിന്‍റെ ഉപയോഗം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളില്‍ യുവാക്കളില്‍
    അവബോധം വളർത്തുകയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും യുവതലമുറയെ മയക്കുമരുന്ന് ഉപയോഗത്തിൽ നിന്ന് മുക്തമാക്കാന്‍ സമൂഹം നല്‍കേണ്ട പിന്തുണയെ കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ എം.എൽ.എ സൂചിപ്പിച്ചു. നഗരസഭാധ്യക്ഷ ഡോ. കെ. വി ഫിലോമിന ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ സെക്രട്ടറി അഭിലാഷ്, വൈസ് ചെയർമാൻ കെ. ശിവദാസൻ, ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ടോമി തോമസ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ ബി. പി ബഷീർ, വ്യാപാര വ്യവസായി സമിതി സെക്രട്ടറി നാരായണൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ത്രേസ്യാമ്മ മാത്യു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി പി നസീമ, നഗരസഭാ കൗൺസിലർ കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ വി. വി ഷാജി ലഹരി വിരുദ്ധ ക്ലാസ്സ്‌ അവതരിപ്പിച്ചു. തുടർന്ന് എല്ലാവരും ചേർന്ന് ദീപം തെളിയിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. സ്ഥിരം സമിതി ആദ്യക്ഷൻമാരായ പി. പി ചന്ദ്രംഗതൻ, ജോസഫീന വർഗീസ്, കൗൺസിലർമാരായ കെ. ടി ലീല, കെ. വി ഗീത, നഗരസഭാ ശുചീകരണ തൊഴിലാളികൾ, ഹരിതകർമ്മ സേനാംഗംങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥർ, നഗരസഭാ ലഹരി വിരുദ്ധ സമിതി അംഗങ്ങൾ, വ്യാപാരി വ്യവസായികൾ എന്നിവർ പരുപാടിയിൽ സന്നിഹിതരായി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728