Header Ads

ad728
  • Breaking News

    ചെമ്പേരി ജെസിഐ ഗുരുവന്ദനം പ്രോഗ്രാം സംഘടിപ്പിച്ചു.

     സ്നേഹം, സത്യം , സമത്വം, ത്യാഗം, എന്നിങ്ങനെയുള്ള ജീവിതം മൂല്യങ്ങൾ പകർന്നതെന്ന് അക്ഷര വഴിയിലൂടെ കൈപിടിച്ചു നടത്തിയ എല്ലാ ഗുരുക്കന്മാരോട് ഉള്ള ആദരസൂചകമായി ചെമ്പേരി ജെസിഐയുടെ നേതൃത്വത്തിൽ ഗുരുവന്ദനം പ്രോഗ്രാം സംഘടിപ്പിച്ചു.. ജെസിഐ ഓഫീസിൽ വച്ച് നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് നടുവിൽ ഡിവിഷൻ അംഗം ജോഷി കണ്ടത്തിൽ ഉദ്ഘാടനം ചെയ്യ്തു . ചെമ്പേരി ജെസിഐ പ്രസിഡണ്ട് മാർട്ടിൻ കോട്ടയിൽ അധ്യക്ഷത വഹിച്ചു . കുടിയേറ്റ കേന്ദ്രങ്ങളിലെ വിവിധ സ്ഥലങ്ങളിൽ അധ്യാപകരായി സേവനം ചെയ്യുന്നവരെയും റിട്ടയർ ആയിട്ടുള്ളവരെയും ജെസിഐ lപ്രസിഡന്റ് മാർട്ടിൻ കോട്ടയിലും ബ്ലോക്ക് പഞ്ചായത്തംഗം ജോഷി കണ്ടത്തിലും ചേർന്ന് പൊന്നാട അണിയിച്ചു.തുടർന്ന് ടീച്ചേഴ്സ് ഡേ കേക്ക് മുറിച്ച് അധ്യാപകർക്ക് നൽകിക്കൊണ്ട് സ്നേഹാദരവ് പ്രകടിപ്പിച്ചു .ഇമ്മാനുവൽ ജോർജ് , മോളി ഇമ്മാനുവൽ ,മാത്യു ജോസഫ് പിണക്കാട്ട്, തങ്കമ്മ കുര്യൻ കൊട്ടാരത്തിൽ ,ഷാജി വർഗീസ് , ഷെബിൻ പ്രിജു,
    സജീവ് സി ഡി, സുനിൽ കുര്യാക്കോസ്, ജയശ്രീ സുനിൽ ,സോണിയ ബിനോയ് , സുബി പോൾ ,ജോമോൻ പൈങ്ങോട്ട് , നിഷ ഷാജി, വാസുദേവൻ നായർ ,.
    സിബി പുന്നക്കുഴി എന്നീ അധ്യാപകരാണ് ജെസിഐ I ചെമ്പേരിയുടെ ആദരവ് സ്വീകരിച്ചത്.ബിനോയ് അടപ്പുകല്ലിങ്കൽ, സുനിൽ പീറ്റർ , അലക്സ് കടുക്കുന്നേൽ, അനിൽ ഒ.സി, ഷാജു വടക്കേൽ , ജിജി കടുവാതൂക്കിൽ, മാത്യു കൊട്ടാരത്തിൽ ഷൈജു കുടിയിരിപ്പിൽ , ബോബിൻ അപ്പോളോ എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728