Header Ads

ad728
  • Breaking News

    പയ്യാവൂരിൽ കൃഷി ഭവൻ ഓണ ചന്ത ഉദ്ഘാടനം ചെയ്തു.

    പയ്യാവൂർ:കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ പയ്യാവൂർ പഞ്ചായത്തിൽ നടപ്പാക്കുന്ന കൃഷിഭവൻ ഓണച്ചന്ത യുടെ ഉദ്ഘാടനം
    പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ നിർവ്വഹിച്ചു.

    വൈസ് പ്രസിഡന്റ് പ്രീത സുരേഷ് ആദ്യ വില്പന നടത്തി. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.മോഹനൻ , ബ്ലോക്ക് മെമ്പർ ജെയിംസ് തുരുത്തേൽ, പഞ്ചായത്ത് മെമ്പർ ടി പി അഷ്റഫ്, സിഡിഎസ് ചെയർ പേഴ്സൺ ബിന്ദു ശിവദാസൻ തുടങ്ങിയവർ പങ്കെടുത്തു. കൃഷി ഓഫീസർ വി . എൻ. ജിനു. , അസിസ്റ്റന്റ് കൃഷി ഓഫിസർ കെ.വി. അശോക് കുമാർ എന്നിവർ സംസാരിച്ചു
    കർഷകരിൽ നിന്നും നാടൻ പച്ചക്കറികൾ വിപണി വിലയേക്കാൾ പത്ത് ശതമാനം അധിക വില നൽകി സംഭരിക്കുകയും അതെ സമയം ഗുണഭോക്താക്കൾക്ക് വിപണി വിൽപന വിലയേക്കാൾ മുപ്പതു ശതമാനം കുറഞ്ഞ വിലയ്ക്ക് വിൽക്കുകയും ആണ് ഈ വിപണി വഴി ലക്ഷ്യമാക്കുന്നത്. ഇത് വഴി പഞ്ചായത്തിലെ കർഷകരുടെ ഗുണ മേന്മയേറിയ നാടൻ പച്ചക്കറികൾ, പഴങ്ങൾ എന്നിവ പരമാവധി നമ്മ പഞ്ചായത്തിൻ്റെ വിപണിയിൽ തന്നെ എത്തിക്കുക എന്നതും കർഷകർക്ക് മികച്ച വില ഉറപ്പാക്കുക എന്നതും ഈ വിപണിയുടെ ലക്ഷ്യമാണ്. 7 ന് ബുധനാഴ്ച വരെ പയ്യാവൂർ കൃഷിഭവൻ ഇക്കോ ഷോപ്പിലാണ് വിപണി സംഘടിപ്പിച്ചിട്ടുള്ളത്. പഞ്ചായത്തിലെ കർഷകർ പരമാവധി നാടൻ പച്ചക്കറികൾ, പഴങ്ങൾ എന്നിവ കൃഷി ഭവൻ്റെ ഓണ ചന്തയിൽ എത്തിക്കണമെന്ന് കൃഷി ഓഫീസർ അഭ്യർത്ഥിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728