Header Ads

ad728
  • Breaking News

    സമരിറ്റൻ ഹോമിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

     ശ്രീകണ്ഠാപുരം : ആസാദി കാ അമൃത് മഹോത്സവ്... ഹർ ഘർ തിരംഗ... സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം ദിനത്തോടനുബന്ധിച്ച് നെല്ലിക്കുന്ന് സമരിറ്റൻ ഫോമിൽ മലപ്പട്ടം കുഞ്ഞിക്കണ്ണൻ സ്മാരക ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിഭാഗം വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സമരിറ്റൻ ഹോമിലെ അന്ത്യവാസികളോടൊപ്പം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.പി ആർ മീഡിയ......ശ്രീകണ്ഠാപുരം സി ഐ ശ്രീ.സുരേശൻ ഇ പി ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിനത്തിന്റെ മുഖ്യ സന്ദേശം നൽകി. ഫാ. അനൂപ് നരിമറ്റത്തിൽ, ഫാ. അധിൻ മനക്കപ്പറമ്പിൽ, ഫാ. തോമസ് കല്ലിടുക്കിൽ, കെ വി ശശിധരൻ മാഷ് , ജോസ് കൊല്ലിയിൽ, ഡോ. ലില്ലി കെ ജെ, സനീഷ് കെ , ഷൈജൽ കെ , അമൽ കെ വി, അശ്വന്ത്, സോയ തുടങ്ങിയവർ സംസാരിച്ചു.ശ്രീകണ്ടാപുരം വിഷൻ...തുടർന്ന് ദേശീയ അധ്യാപക അവാർഡ് ജേതാവും റിട്ടയേഡ് അധ്യാപകനുമായ ശ്രീ. കെ വി ശശിധരൻ കാഞ്ഞിലേരി കുട്ടികൾക്ക് ബോധവൽക്കരണ മാജിക് ഷോ നടത്തി. വിദ്യാർഥികൾ സമരിറ്റൻ ഫോമിലെ അന്തേവാസികൾക്കായി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സമരിറ്റൻ എമർജൻസി ടീം അംഗങ്ങളും സമരിറ്റൻ ഒപ്പം കൂട്ടായ്മയിലെ അംഗങ്ങളും പങ്കെടുത്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728