Header Ads

ad728
  • Breaking News

    ചെമ്പേരി ജൂനിയർ ചേംമ്പർ ഇന്റെർ നാഷണലിന്റെ ആഭിമുഖ്യത്തിൽ ആസാദ് കീ അമൃത് മഹോൽസവത്തിന്റെ ഭാഗമായി ഇന്തോ-പാക്ക് , കാർഗിൽ യുദ്ധങ്ങളിൽ പങ്കെടുത്ത സൈനീകരെ ആദരിച്ചു.


    ചെമ്പേരി ജൂനിയർ ചേംമ്പർ ഇന്റെർ നാഷണലിന്റെ ആഭിമുഖ്യത്തിൽ ആസാദ് കീ അമൃത് മഹോൽസവത്തിന്റെ ഭാഗമായി ഇന്തോ-പാക്ക് , കാർഗിൽ യുദ്ധങ്ങളിൽ പങ്കെടുത്ത സൈനീകരെ ആദരിച്ചു.

    പയ്യാവൂർ ;ചെമ്പേരി ജൂനിയർ ചേംമ്പർ ഇന്റെർ നാഷണലിന്റെ ആഭിമുഖ്യത്തിൽ ആസാദി കീ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇന്തോ-പാക്ക് , കാർഗിൽ യുദ്ധങ്ങളിൽ പങ്കെടുത്ത സൈനീകരെ ആദരിച്ചു . ചന്ദനക്കാംപറയിലുള്ള റിട്ട. കേണൽ സെബാസ്റ്റ്യൻ കിഴക്കേ തലയ്ക്കലിന്റെ ഭവനത്തിൽ വച്ച് നടന്ന ചടങ്ങ് മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷാജി വർഗീസ് ഉദ്ഘാടനം ചെയ്തു. ചെമ്പേരി ജെസിഐ പ്രസിഡണ്ട് മാർട്ടിൻ കോട്ടയിൽ അധ്യക്ഷത വഹിച്ചു. 1971 ലെ ഇന്തോ-പാക്ക് യുദ്ധത്തിൽ പങ്കെടുത്ത ക്യാപ്റ്റൻ സെബാസ്റ്റ്യൻ കിഴക്കേത്തലയ്ക്കൽ, കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത പൈസക്കരി സ്വദേശി റിട്ട. ലെഫ്റ്റനന്റ് ബിജു അയ്യങ്കനാൽ എന്നിവരെ പ്രസിഡണ്ട് മാർട്ടിൻ കോട്ടയിൽ പൊന്നാടയണിയിച്ച് ആദരിച്ചു . ചടങ്ങിൽ യുദ്ധവീരൻമാർ
     അവരുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുകയുണ്ടായി. വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസർ എം വാസുദേവൻ നായർ ,ചെമ്പേരി ലൂർദ് മാതാ ഫൊറോന സെക്രട്ടറി സിബി പുന്നക്കുഴി ,ബോബിൻ അപ്പോളോ, ജിജി കടുവാതുക്കിൽ, ബിനോയ്
    അടുപ്പുകല്ലുങ്കൽ എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728