Header Ads

ad728
  • Breaking News

    സ്വാതന്ത്രദിനാഘോഷത്തിൽ ദൃശ്യവിസ്മയം തീർത്ത് ജിഎച്ച്എസ്എസ് ഇരിക്കൂർ :

    സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി ഇരിക്കൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികളെ അണിനിരത്തിയും ചിരാതുകൾ തെളിയിച്ചും എഴുപത്തഞ്ചു വർഷങ്ങളുടെ മാനവിക ദൃശ്യം ഒരുക്കി.
     പതാക ഉയർത്തൽ , പരേഡ്, ഘോഷയാത്ര, 75 വിദ്യാർത്ഥികൾ അണിനിരന്ന സ്വാതന്ത്ര്യ ഗാനമാലിക , ദേശഭക്തി ഗാനം,, ഗാന്ധിജിയുടെ സ്പോട്ട് ഗ്ലൂ ചിത്രീകരണം, പ്രസംഗം, നാടകം എന്നീ പരിപാടികൾ സംഘടിപ്പിച്ചു.ശ്രീകണ്ടാപുരം വിഷൻ...സ്കൂൾ പ്രിൻസിപ്പൽ സി. റീന പതാക ഉയർത്തി. പി.ടി എ പ്രസിഡണ്ട് കെ. കെ.അബ്ദുള്ള ഹാജി, പ്രധാനധ്യാപിക വി.സി ശൈലജ, .എൻ .പി.അബ്ദുറഹിമാൻ , ഇ സി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.ശ്രീകണ്ടാപുരം വിഷൻ...എസ്.പി.സി, ജെ.ആർ സി , സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്,എൻ.എസ്.എസ്, സ്കൗട്ട്സ് & ഗൈഡ്സ് എന്നീ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ അണിനിരന്ന സ്വാതന്ത്ര്യ ദിന പരിപാടികൾക്ക് ടി. സുനിൽകുമാർ , സിബി പീറ്റർ , കെ പി.സുനിൽകുമാർ വി.വി സുനേഷ്, കെ.പി. വിനിൽ ,കെ. ലക്ഷമി,കെ .വിനീഷ്, പി. ധന്യ എന്നിവർ നേതൃത്വം നൽകി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728