Header Ads

ad728
  • Breaking News

    സന്യസിനികൾ രണ്ടാം തരം പൗരന്മാർ അല്ല _ അഡ്വ. ടോണി ജോസഫ്

     പയ്യന്നൂർ:നാനാ ജാതി മതസ്ഥരെ സ്വന്തം മക്കളെപ്പോലെ നോക്കി പരിപാലിക്കുന്ന സന്യാസിനികൾ രണ്ടാംതരം പൗരന്മാർ അല്ല എന്നും അവരിൽ ചിലർ കോവിഡ് ബാധിച്ച് മരണപ്പെട്ടപ്പോൾ സർക്കാർ പ്രഖ്യാപിച്ച ധനസഹായം അവരുടെ സഭകൾക്ക് നൽകില്ല എന്നതീരുമാനം അവരെ രണ്ടാംതരം പൗരന്മാരായി കാണുന്നതിന് തുല്യമാണെന്നും അതിനാൽ പ്രസ്തുത തീരുമാനം എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നും കത്തോലിക്കാ തലശ്ശേരി അതിരൂപത പ്രസിഡന്റ് അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേൽ ആവശ്യപ്പെട്ടു. കോവിഡ് ബാധിതരായി മരിച്ച സന്യാസിനികൾക്ക് നഷ്ടപരിഹാരം നൽകില്ല എന്ന ഗവൺമെന്റ് തീരുമാനത്തിനെതിരെ കത്തോലിക്ക കോൺഗ്രസ് തലശ്ശേരി അതിരൂപ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണയുടെ അതിരൂപത തല ഉദ്ഘാടനം പയ്യന്നൂർ സെന്റ് തോമസ് പള്ളിയിൽ നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തളിപ്പറമ്പ് ഫൊറോന ഡയറക്ടർ ഫാ. മാത്യു ആലങ്കോട് അധ്യക്ഷത വഹിച്ചു. ഡൊമിനിക് പഞ്ഞിക്കുന്നേൽ, ഫാ.ആന്റണി മുഞനാട്ട്,, സെബാസ്റ്റ്യൻ തോട്ടുങ്കൽ. എന്നിവർ പ്രസംഗിച്ചു. തലശ്ശേരി അതിരൂപതയിലെ 17 ഫൊറോനകളിലും ധർണ സമരം നടന്നു. വിവിധ സ്ഥലങ്ങളിലെ ധർണ്ണക്ക് രുപത ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, ബേബി നെട്ടനാനി, ബെന്നി പുതിയപുറം, ഫിലിപ്പ് വെളിയത്ത്, ചാക്കോച്ചൻ കാരാമയിൽ അഡ്വ. ഷീജ സെബാസ്റ്റ്യൻ പീയൂസ് പറയിടം, ജോർജ് വടകര, സിസിലി പുഷ്പക്കുന്നേൽ, അൽഫോൻസ് കളപ്പുര, വർഗീസ് പള്ളിച്ചിറ, സുരേഷ് ജോർജ്, ഡേവിസ് ആലങ്ങാടൻ, അബ്രഹാം ഈറ്റക്കൽ, സിജോ അമ്പാട്ട്, സിജോ കണ്ണംകുളം, ജിജോ കണ്ണെഴുത്ത്, ജോർജ് കാനാട്ട്, ബെന്നിച്ചൻ മഠത്തിനാൽ മാത്യു വള്ളംകോട്, ടോമി വെട്ടിക്കാട്, മൈക്കിൾ ചാണ്ടിക്കൊല്ലി, ജോർജ് മഠത്തിനകം, അഡ്വ. കെ ഡി മാർട്ടിൻ, തോമസ് ഏത്തക്കാട്, ടോമി കണയങ്കൽ, ജോസ് പുനത്ത്, സിബി ജാതികളും, ഷിജിത്ത്, ജോണി തോലമ്പുഴ, റോയി ആശാരികുന്നേൽ, ജോസ് മുണ്ടുപാലം എന്നിവർ നേതൃത്വം നൽകി

    റിപ്പോർട്ട്:തോമസ് അയ്യങ്കാനാൽ

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728