Header Ads

ad728
  • Breaking News

    കിസാൻ സർവ്വീസ് സൊസൈറ്റി കണ്ണൂർ ജില്ലാ കൗൺസിൽ ശ്രീകണ്ഠപുരത്ത് മുനിസ്സിപ്പൽ ചെയർ പേഴ്സൺ ഡോ.കെ.വി. ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു.


    കിസാൻ സർവ്വീസ് സൊസൈറ്റി ജില്ലാ കൗൺസിൽ: ശ്രീ കണ്ട പുരം. കിസാൻ സർവ്വീസ് സൊസൈറ്റി കണ്ണൂർ ജില്ലാ കൗൺസിൽ ശ്രീകണ്ഠപുരത്ത് മുനിസ്സിപ്പൽ ചെയർ പേഴ്സൺ ഡോ.കെ.വി. ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.ജെ. ചാക്കോ കൊന്നയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ഉപാദ്ധ്യക്ഷൻ പൈലി വാത്യാട്ട് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി മോഹൻദാസ് തൃശൂർ പുതിയ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. മുനിസിപൽ സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.സി.ജോസഫ് . വി.പി. നസീമ, ജമായത്ത് കമ്മറ്റി പ്രസിഡണ്ട് കെ.സലാഹുദ്ദീൻ , പി.സി. സന്തോഷ്. വിത്സൻ സെബാസ്റ്റ്യൻ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ. ജില്ലാ വനിതാ പ്രസിഡണ്ട് ഷിനോ പാറയ്ക്കൽ, മുനിസിപൽ വനിതാ പ്രസിഡണ്ട് - സൂസമ്മ ഓലിക്കര, സെക്രട്ടറി - ജാൻസി കൊല്ലമന.കെ.എസ്.എസ് മുനിസ്സിപ്പൽ പ്രസിഡണ്ട് - വിത്സൻ സെബാസ്റ്റ്യൻ, വൈസ് പ്രസിഡണ്ട് ആന്റണി ജീരകത്തിൽ, ട്രഷർ ആൻസു ജോർജ്, സെക്രട്ടറിമാർ - പി.സി. സന്തോഷ്, ജോസ് കൊല്ലിയിൽ

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728