Header Ads

ad728
  • Breaking News

    ചെങ്ങളായി പഞ്ചായത്തിന്റെ ഹരിത കർമ്മ സേന വാഹനംഫ്ലാഗ് ഓഫ് ചെയ്തു



    ചെങ്ങളായി:അജൈവ മാലിന്യങ്ങൾ ശേഖരിച്ച് ഗ്രാമപഞ്ചായത്തിൻ്റെ എം സി എഫിൽ എത്തിക്കുവാൻ ഹരിത കർമ്മ സേനയ്ക്ക് വളരെയേറെ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വന്നു. വാഹന വാടകയിനത്തിൽ വലിയൊരു സംഖ്യയും ചെലവഴിക്കേണ്ടി വന്നു. ആയതിന് പരിഹാരമുണ്ടാക്കുവാനാണ്, 2021-2022 വാർഷിക പദ്ധതിയിൽ ഹരിത കർമ്മ സേനയ്ക്ക് വാഹനം വാങ്ങി നൽകുന്നതിനുള്ള പ്രൊജക്ട് ഉൾപ്പെടുത്തിയത്. പ്രൊജക്ടിന് കേന്ദ്രാവിഷ്കൃത സ്കീമിൽ നിന്നും 310000 രൂപയും ഗ്രാമ പഞ്ചായത്തിൻ്റെ തനത് ഫണ്ടിൽ നിന്നും 144292 രൂപയും ഉൾപ്പെടെ ആകെ 454292 രൂപ വകയിരുത്തിയാണ് വാഹനം വാങ്ങിയത്.G e M പോർട്ടൽ മുഖേനെ വാങ്ങിയ ഇലക്ട്രിക് വാഹനം കമ്പനി അധികൃതരിൽ നിന്നും സ്വീകരിച്ചു.ഹരിത കർമ്മ സേന വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം.കൃഷ്ണൻ നിർവ്വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി.മോഹനൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ എം.എം.പ്രജോഷ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷ് ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മൂസാൻ കുട്ടി തേർളായി, സി.പി.ആശിഖ് ,ഹരിത കർമ്മ സേന ഭാരവാഹികളായ ബിന്ദു, ലിജഎന്നിവർ സംസാരിച്ചു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728