Header Ads

ad728
  • Breaking News

    ലഡാക്കിൽ സൈനിക ട്രക്ക് മറിഞ്ഞ്​ മരണപെട്ട ഹവിൽദാർ മുഹമ്മദ് ഷൈജലിന്റെ കുടുംബത്തെ മർകസ് ഏറ്റെടുത്തതായി കാന്തപുരം എ.പി. അബൂബക്കർ മുസ്​ലിയാർ അറിയിച്ചു._


    _*പരപ്പനങ്ങാടി*: ​
    ലഡാക്കിൽ സൈനിക ട്രക്ക് മറിഞ്ഞ്​ മരിച്ച പരപ്പനങ്ങാടി സ്വദേശിയായ ഹവിൽദാർ മുഹമ്മദ് ഷൈജലിന്റെ കുടുംബത്തെ മർകസ് ഏറ്റെടുത്തതായി മർകസ് സെക്രട്ടറിയും അഖിലേന്ത്യ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്​ലിയാർ അറിയിച്ചു._

    _ഒരാൺകുട്ടിയുടെയും രണ്ട് പെൺകുട്ടികളുടെയും വിദ്യാഭ്യാസചെലവുകളും മർകസ് വഹിക്കും. ആദ്യപടിയായി കുട്ടികൾക്ക് രണ്ടായിരം രൂപയും കുടുംബത്തിന് 10,000 രൂപയും വീട്​ സന്ദർശിച്ച കാന്തപുരം കൈമാറി._

    _അബ്ദുറസാഖ് സഖാഫി വെള്ളിയാമ്പുറം, എസ്.എം.കെ. തങ്ങൾ, നിയാസ് പുളിക്കലകത്ത്, അബ്ദുൽ ലത്വീഫ് പുളിക്കലത്ത് എന്നിവരും സംബന്ധിച്ചു._


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728