Header Ads

ad728
  • Breaking News

    മതങ്ങൾക്കിടയിൽ വിദ്വേഷം പരത്തുന്നവരെ കരുതിയിരിക്കുക-കാന്തപുരം.

    ഹിൽ സിറ്റി കണ്ണൂർ ശിലാസ്ഥാപനം നടത്തി.

    കണ്ണൂർ:
    മതങ്ങൾക്കിടയിൽ വിദ്വേഷം പരത്തുന്നവരെ കരുതിയിരിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രസ്താവിച്ചു.ഹിൽ സിറ്റി കണ്ണൂർ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
    അടുത്തകാലത്തായി മതങ്ങൾക്കിടയിൽ ചിലർ മനപ്പൂർവ്വം വിദ്വേഷം പ്രചരിപ്പിക്കുകയാണ്. മൂല്യവത്തായ വിദ്യാഭ്യാസത്തിലൂടെ മാത്രമാണ് സമൂഹത്തെ നേർവഴിയിലേക്ക് നയിക്കാനാവുക. ജാതി മത ഭേദമന്യേ സമൂഹത്തിലെ അവശ വിഭാഗങ്ങൾക്ക് ഉപകാരപ്പെടുന്ന പദ്ധതിയാണ് മലയോരമേഖലയിലെ ഇരിക്കൂറിൽ സ്ഥാപിതമാകുന്ന ഹിൽ സിറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
    ഇരിക്കൂർ കേന്ദ്രമായി നിർമ്മിക്കുന്ന 
    ഹിൽ സിറ്റി കണ്ണൂർ പ്രൊജക്ടിന്റെ ശിലാസ്ഥാപന പരിപാടി നിർവ്വഹിച്ച് കുട്ടാ വിലെ കദീജാസ് ഓഡിറ്റോറിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർ, ഭിന്ന ശേഷിക്കാർ, പെൺകുട്ടികൾ തുടങ്ങി പാർശ്വവൽക്കരിക്കപ്പെട്ടവരുടെ വിദ്യാഭ്യാസവും പുനരധിവാസവും ലക്ഷ്യം വെച്ച് ഇരിക്കൂർ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ജീവകാരുണ്യ വിദ്യാഭ്യാസ സംരംഭമായ ദി നെസ്റ്റ് എഡ്യൂക്കേഷണൽ & ചാരിറ്റി ഫൌണ്ടേഷൻ ഓഫ് ഇന്ത്യ ( NECFI ) യുടെ കീഴിലാണ് പദ്ധതി.
    കെയർ ഹോം,സ്പെഷ്യൽ സ്കൂൾ,വിമൻസ് കോളേജ്, ഐഡിയൽ അക്കാഡമി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. ശ്രീകണ്ടാപുരം മുൻസിപ്പാലിറ്റി പരിധിയിലെ പെരുവളത്തുപറമ്പ മഞ്ഞപ്പാറയിൽ നെസ്ഫിയുടെ ഉടമസ്ഥതയിലുള്ള 6.5 ഏക്കർ സ്ഥലത്താണ് ഹിൽ സിറ്റി വിഭാവനം ചെയ്തിട്ടുള്ളത്.
    സയ്യിദ് സഅദ് തങ്ങൾ അൽ ഹൈദ്രൂസി താങ്കളുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങ് 
    ട്രസ്റ്റ് ചെയർമാൻ 
    കെ ടി അനസിന്റെ അധ്യക്ഷതയിൽ ഇരിക്കൂർ എം എൽ എ 
    അഡ്വ:സജീവ് ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു.
    കേരള മുസ്‌ലിം ജമാഅത്ത് സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ കെ പി അബൂബക്കർ മുസ്‌ലിയാർ പട്ടുവം  
    അനുഗ്രഹ പ്രഭാഷണം നടത്തി. കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ അംഗം എൻ പി ശ്രീധരൻ ബ്രോഷർ പ്രകാശനം ചെയ്തു.ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റോബർട്ട്‌ ജോർജ് ലോഗോ പ്രകാശനം നിർവ്വഹിച്ചു.മട്ടന്നൂർ മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ പി പുരുഷോത്തമൻ,
    പടിയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബി ശംസുദ്ധീൻ,ഇരിക്കൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആർ കെ വിനിൽ കുമാർ,കേരള മുസ്‌ലിം ജമാഅത് കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി എം കെ ഹാമിദ് മാസ്റ്റർ ചൊവ്വ,ഇരിക്കൂർ ഗ്രാമ പഞ്ചായത്ത്‌ അംഗം സി രാജീവൻ,സയ്യിദ് അബ്ദു റഊഫ് തങ്ങൾ,എംവി അബ്ദുറഹ്മാൻ ബാഖവി,അബ്ദുൽ ഹകീം സഅദി,പികെ അലിക്കുഞ്ഞി ദാരിമി,എൻ അബ്ദുല്ലത്തീഫ് സഅദി പഴശ്ശി,
    അബ്ദുറഹീം മുസ്‌ലിയാർ,ഹംസ സഖാഫി,ഷറഫുദ്ദീൻ ബാഖവി,ഫിർദൗസ് സഖാഫി,കാസിം വി ഇരിക്കൂർ,അഡ്വ:മുബശ്ശിറലി,അഡ്വ:ജസ്റ്റിൻ ടി എ,എക്കോമൗണ്ട് ബിൽഡേഴ്‌സ് & ഡെവലപ്പേഴ്സ് എം ഡി എം പി യഹിയ സഖാഫി,നെസ്ഫി എക്സിക്യൂട്ടീവ് ഡയറക്ടർ ആർ പി ഹുസൈൻ മാസ്റ്റർ,സി സി മാഹിൻ ഹാജി, ഇസ്മായിൽ മാസ്റ്റർ, 
    വി പി മുസ്തഫ മാസ്റ്റർ,ഫൈസൽ സിവി,പി ഹുസൈൻ ഹാജി,എൻപി റഹീം,ഉമർ ഹാജി മട്ടന്നൂർ,എ വി അബ്ദുൽ അസീസ് ഹാജി, അബ്ദുറഹ്മാൻ ഹാജി ആറളം,പി എ അബ്ദുൽ വാഹിദ്,കെ കുഞ്ഞിപ്പോക്കർ,ഇ പി അബൂബക്കർ,പ്രസൂൺ ദാസ്,ഫായിസ് ഫാളിലി,മുഹമ്മദ് സഖാഫി,തുടങ്ങിയവർ സംസാരിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728